എ എൻ എസ് എം ഇ എം എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/ഒരു കോവിഡ്ക്കാലം

ഒരു കോവിഡ്ക്കാലം      

ലോക്കഡോൺ എന്നാണത്രെ പേര്
പൂട്ടിയിരിക്കാം വീട്ടിലിരിക്കാം
സ്കൂളുമടച്ചു മാളുമടച്ചു
ഷാപ്പുമടച്ചു ബാർബർഷോപ്പുമടച്ചു

റോഡിൽ ഇറങ്ങി നടന്നാൽ
പോലീസ് ഏമാൻമാരുടെ കൊട്ടുംകിട്ടും
ബൈക്കിൽ ച്ചെത്തി നടന്നാൽ
 പിന്നെ കേസാക്കും അഴിയെണ്ണിക്കും

റോഡിൽ വിലസി നടന്നവർ വീട്ടിൽ
ചൊറിയും കുത്തി ഇരിപ്പു പിടിച്ചു
വാളും വെച്ച് ഇഴ ഞ്ഞു നടന്നവർ
പൂച്ചയെപ്പോലെ പതുങ്ങിയിരുപ്പാ

FB യിൽ കേറി live ഉം പോയി
ഓൺലൈൻ കേറി chat യും cheat യും
ചേട്ടന്മാരുടെ നെറ്റും തീർന്നു
പോക്കറ്റപ്പടി കാലിയുമായി

TV തുറന്നാൽ കോവിഡ് മരണം
പത്രമെടുത്താൽ ലോക്ക് ഡൌൺ കസ്റ്റഡി
പൂരവും ഇല്ല വേലയും ഇല്ല
ദൈവങ്ങൾക്കും ഇത് ലോക്കഡോൺ കാലം

നാളിതുവരെ കേട്ടിട്ടില്ലാതൊരു
മഹാവ്യാധിയോ എന്നിത് മാലോകർ പറഞ്ഞു
ചൈനയിൽ നിന്നും പടർന്നൊരു വൈറസ്
ലോകമാകെ പിടിച്ചുകുലുക്കി

ഇറ്റലി വീണു സ്പെയിനും വീണു
ബ്രിട്ടനും ട്രംപും നിന്നു വിറച്ചു
എന്നാൽ കേരളം എന്നൊരു ദേശം
പൊരുതി ജയിച്ചു അതിജീവിച്ചു

stay at home ഉം stay safe ഉം
മുദ്രാവാക്യവുമാക്കി മാറ്റിയൊരു ജനത
മാസ്കും ധരിച്ച് മാറി നടന്നും
അടങ്ങിയൊതുങ്ങി വീട്ടിലിരുന്നും

മുക്കിലും മൂലയിലും sanitizer ഉം
വാഷിംഗ്‌ കോർണർ ഉം ഒക്കെ ഒരുക്കി
റേഷനും ക്ഷേമപെൻഷനും നൽകി
സർക്കാറും ഒരു താങ്ങായി നിന്നു

എന്തിനും പോന്നൊരു യുവതലമുറയും
ഒപ്പം ചേർന്നൊരു ആതുരസംഘവും
നിപ്പയും ഗുഡ്ബൈ പറഞ്ഞൊരു നാട്
പ്രളയവും പൊരുതി തോട്ടൊരു നാട്
ഇത് കേരളമാണെ കേരളമാണെ
ഞങ്ങൾ അതിജീവിക്കും പൊരുതി ജയിക്കും

മാളവിക എസ് പി
4A എ എൻ എസ് എം ഇ എം എൽ പി എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത