സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ മഴകൊണ്ട പ്രകൃതി

മഴകൊണ്ട പ്രകൃതി

സൂര്യനുദിച്ചങ്ങു വന്നുനിൽപ്പൂ
നേരം പുലർന്നു പ്രഭാതമായി
സ്വപ്നങ്ങൾ താണ്ടിയൊരു നിദ്രയിൽ നിന്നു ‍ഞാൻ
ഉണർന്നു ആദിത്യകിരണങ്ങളാൽ
      പുതുമഴ പെയ്തുകുതിർന്ന മണ്ണിൽ നിന്നു
      പുതുമണ്ണിൻ ഗന്ധം പരന്നു നിൽപ്പൂ
      മന്ദസ്മിതത്താൽ വിടർന്ന പുഷ്പങ്ങളിൽ
      തിളങ്ങിടുന്നു മഴത്തുള്ളിയും ഗന്ധവും
വർണ്ണച്ചിറകുമായ് പൂമ്പാറ്റയും വണ്ടും
പൂവിനെ ചുറ്റി പറന്നിടുന്നു
ചൂടുശമിച്ചൊരാ കുളിർ പ്രഭാതത്തിൽ
പൂങ്കുയിൽ കൂവി തിമിർത്തിടുന്നു
         സന്തോഷത്താലങ്ങ് അണ്ണാൻകുഞ്ഞുങ്ങളും
         ഛിൽ ..ഛിൽ..ശബ്ദമുണ്ടാക്കി മാങ്കൊമ്പിൽ ചാടുന്നു
         കുളിർ കൊണ്ട് കുഞ്ഞുക്കുരുവിയും മക്കളും
         പാറിപറന്നവർ സന്തോഷം കാട്ടുന്നു
എന്തൊരുചന്തമീ പ്രഭാതമെന്നോർത്തു ഞാൻ
സുന്ദരിയായൊരെൻ പ്രകൃതിയെ നോക്കി
പുഞ്ചിരി തൂകുന്ന ഭൂമീദേവിയെ
കണ്ടുഞാനിന്നീ നനുത്ത പകലിലായ്

ഹിലാരിയ ധൗസ്
6 B സെന്റ് ക്ലെയേഴ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത