സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും

മനുഷ്യനും പരിസ്ഥിതിയും

മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ വിധത്തിലുമുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി, ഇത് ഒരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയാണ് ജീവി വർഗ്ഗവും സസ്യ വർഗ്ഗവും പുലരുന്നത്. ഇങ്ങനെ അന്യോന്യ ആശ്രയത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായി എന്ന് നാം പറയുന്നു. പരിസ്ഥിതിക്ക് ഹാനികരമായ മലിനീകരണങ്ങൾ ആണ് ശബ്ദമലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷമലിനീകരണം മുതലായവ. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോൾ ഉണ്ടാക്കുന്ന വിപത്ത് വളരെ വലുതാണ്. ധനം സമ്പാദിക്കാൻ മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് ചൂഷണം ചെയ്യുന്നത് എന്നോർക്കണം.

ജ്യുവൽ സി ജിജോ
III B സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം