സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്
സമൂഹത്തിൽ ഉത്തരവാദിത്ത്വ ബോധവും ഉൽപാദന ക്ഷേമവും പ്രയോജനപ്രദവുമായ അംഗങ്ങളാകുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സാമൂഹികശാസ്ത്ര ക്ലബിന്റെ ലക്ഷ്യം. നമ്മുടെ നാടിന്റെ പൈതൃകം അടുത്തറിയുവാനായി തങ്ങളുടെ ജന്മനാടിന്റെ പ്രാദേശിക ചരിത്രം ഗ്രഹിക്കുന്നു, അതു വഴി ദേശസ്നേഹവും അച്ചടക്കവും വളർത്തുന്നതിനും, സാമൂഹിക സൗഹാർദ്ദം ഉണർത്തുന്നതിനും , സാഹോദര്യം, മാനവികത തുടങ്ങിയ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സാധ്യമാകുന്നു. അങ്ങനെ ,ക്ലബ് പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഒരു പോലെ ഊന്നൽ നൽകുന്നു.
ക്ലമ്പിന്റെ പ്രാധാന്യവും ആവിശ്യകതയും
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാകുവാനും , സ്വയം പ്രകടിപ്പിക്കുവാനും, സാക്ഷാത്കരിക്കപ്പെടുന്നതിനുമായി ഉള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിൽ ക്ലമ്പിന്റെ പ്രാധാന്യം ചെറുതല്ല. സാമൂഹിക വിഷയങ്ങളിൽ യഥാർത്ഥമായ താത്പര്യം വളർത്തുന്നതു വഴി വിദ്യാലയവും സമൂഹവും തമ്മിലുള്ള അകലം കുറയുകയും , അടുപ്പം വർദ്ധിക്കുകയും ചെയ്യുന്നു.
പ്രധാന പ്രവർത്തനങ്ങൾ
പ്രധാന ദിവസങ്ങളുടെ അഘോഷം, മഹാൻമാരുടെ ജന്മദിനം, എന്നിവ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നതിലും, അതിന്റെ പ്രാധാന്യം വളർത്തുന്നതിലും ക്ലമ്പ് വലിയ പങ്ക് വഹിക്കുന്നു. വിദ്യാലയത്തിൽ സാമൂഹിക ശാസ്ത്ര പ്രദർശനങ്ങൾ നടത്തുക, പ്രാദേശിക ചരിത്രം ഗ്രഹിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കുക, വിനോദ യാത്രകൾ സംഘടിപ്പിക്കുക അതു വഴി നമ്മുടെ നാടിന്റെ സാംസ്ക്കാരിക പൈതൃകത്തോട് അഭിമാനവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മോക്ക് പാർലമെന്റിന്റെ അവതരണം നടത്തുക , സ്കൂൾ ഭരണഘടന എഴുതി ഉണ്ടാക്കുക എന്നിവ വഴി ഭരണ കാര്യങ്ങളിൽ അറിവും, താത്പര്യവും വളർത്തുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിഷയത്തെക്കുറിച്ചുള്ള ആശയം സൃഷ്ടിക്കുക മാത്രമല്ല, സാഹചര്യത്തെ അടിസ്ഥാനമാക്കി വൈവിധ്യവും,കലാപരവുമായ ആവിഷ്‌കാരങ്ങളിലൂടെ തങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാൻ ധൈര്യവും, പൗരബോധവുമുള്ള , നാളെയുടെ വാഗ്ദാനങ്ങളായ ഒരു നല്ല തലമുറയെ സൃഷ്ടിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.