തടവറ

ചറ പറ ചട പട പല വിധ ദുരിതം
ഒടുവിൽ ഞാനും ക്വാറന്റൈനായ്
തുരു തുരാ മുന്നിൽ പടുമരണങ്ങൾ
തടവിനു പോലും തുട്ടില്ലാതായി

തോഴാ നീയൊരു കാര്യമറിഞ്ഞോ
ഇവനുടെ പേര് കോവിഡെന്നാണ്
പലവിധ പേരിൽ കാറ്റും കോളും
തടവിലൊടുങ്ങാ തിരമാലകളും
പിന്നേം വന്നു നിപ്പാ പ്രളയം
എന്നിട്ടിപ്പോൾ കൊറോണ വേറെ

കേന്ദ്രത്തീന്നൊരു കല്പന വന്നു
കൂട്ടം വേണ്ടാ യാത്രേം വേണ്ടാ
വീട്ടിലിരുന്നു വിശ്രമമാകാം
ആശങ്ക വേണ്ടാ ജാഗ്രതയാകാം

ഇവനോ വെറുമൊരു വൈറസല്ലേ
അതിജീവിക്കും നാമിവനെയും
മുൻപേ വന്നതാം കേമന്മാരും
തുന്നം പാടി നമ്മുടെ മുന്നിൽ
ഇവനോ വെറുമൊരു വൈറസല്ലേ
അതിജീവിക്കും നാമിവനെയും

നിതിൻ ആർ വി
7 സി ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത