ജീവൻ തേടിയലയുന്നു വിഷവിത്ത്
ധരണിയെ മുഴുവൻ വിറങ്ങലിപ്പിച്ച്
ഈ മഹാമാരി ചിരിക്കുന്നു
മന്ത്രമോ തന്ത്രമോ കുതന്ത്രമോ ഇല്ലാ
പ്രതിരോധം അത് മനുഷ്യന്റെ കയ്യിൽ
പത കൊണ്ട് മൂടിയ കൈകളിൽ
അവൻ നശ്വരനാണ്
പുതയ്ക്കാത്ത മൂക്കും ചുണ്ടും അവന്റെ സഞ്ചാരപാത
പുറമല്ല സുരക്ഷിതം അകത്തളമാണ് കേമൻ
കുട്ടി കുറുമ്പുകളെ നിങ്ങൾ
പാടത്തു പോകണ്ട പറമ്പിൽ പോകണ്ട
സ്വന്തം ഗൃഹമാണ് സ്വർഗം
നാടു കാക്കും വീരരും
നമുക്കായി പുറത്തുണ്ട്
ഇന്ന് ഉണ്ണാൻ അകത്തിരുന്നാൽ
നാളെ ഒന്നിച്ചുല്ലസിക്കാം
ഇന്ന് അകത്തിരുന്ന് നാളത്തെ അടുത്തിരുപ്പിന് നീളം കൂട്ടാം
താഴിട്ട വീട്ടിൽ ഉച്ചയുറക്കമല്ലാവശ്യം
വില്ലനെ തകർത്തിടാനുള്ള ആയുധപണിയാണ്
നമുക്കുള്ള പ്രതിരോധശേഷിയാണ് നമ്മുടെ ആയുധം
വ്യായാമവും നല്ല ഭോജനവും
ആയുധത്തിന്റെ മൂർച്ച
നേരിടാം പോരാടിടാം ഈ മഹാമാരിക്കെതിരെ
ഈ മഹാമാരിക്കെതിരെ...