ഡയറി

2020/ഫെബ്രുവരി /17

ഇന്ന് ഞാൻ 8മണിക്ക് എഴുന്നേറ്റു. ചെറുതായി പനി ഉണ്ടായിരുന്നു. ഞാൻ പല്ലുതേച്ചു. ഭക്ഷണം കഴിച്ചു. എനിക്ക് വയ്യാത്തത് കൊണ്ട് അമ്മ എന്നെ ചൂടുവെള്ളത്തിൽ കുളിപ്പിച്ചു. കുറച്ചു നേരം എന്റെ പൂച്ച കുഞ്ഞുങ്ങളെ കളിപ്പിച്ചു. ഒരു കുഞ്ഞു കറുപ്പ് നിറവും രണ്ടാമത്തെ കുഞ്ഞ് മഞ്ഞ നിറവും ആണ്. അധിക നേരം പൂച്ചയെ കളിപ്പിക്കാൻ അമ്മ സമ്മതിക്കില്ല. ഇന്ന് ഞങ്ങളുടെ സ്കൂളിൽ ആനുവൽ ഡേ ആയിരുന്നു. ഞാൻ പ്രോഗ്രാംസിനു ഇല്ല. എങ്കിലും എന്റെ കൂട്ടുകാരുടെ പ്രോഗ്രാം കാണാൻ എനിക്ക് ഒരുപാട് ആഗ്രഹം ആയിരുന്നു. അമ്മയ്ക്കും അമ്മാമ്മക്കും വയ്യാത്തത് കൊണ്ട് ആ ആഗ്രഹവും നടന്നില്ല. ഒരുപാട് സങ്കടം തോന്നി. ഇന്നുച്ചയ്ക്ക് മോര് കറിയും പപ്പടവും ആയിരുന്നു. ഊണ് കഴിച്ചു കുറച്ചു നേരം ഉറങ്ങാൻ കിടന്നു. പിന്നെ അമ്മ വന്നു ചായയുമായി വിളിച്ചതു കൊണ്ടു ഞാൻ എഴുന്നേറ്റു. വയ്യാത്തത് കൊണ്ടു അന്ന് റസ്‌ക് ആയിരുന്നു. അപ്പോഴേക്കും അച്ഛൻ വന്നു. കുറച്ചു നേരം അച്ഛന്റെ ഒപ്പം ടീവീ കണ്ടു. രാത്രി ആയപ്പോൾ അമ്മ എനിക്ക് ചൂട് ഉള്ള കഞ്ഞിയും അച്ചാറും തന്നു. ഇവിടെ എല്ലാദിവസവും 9മണിക്ക് ഉറങ്ങാൻ പോകും. അമ്മ ബെഡ് ഷീറ്റ് വിരിച്ചു തന്നു എന്നോട് ഉറങ്ങാൻ പറഞ്ഞു. അമ്മാമ്മക്ക് ഗുഡ് ന്യ്റ്റ് പറഞ്ഞു ഞാൻ പോയി.

അനുപ്രിയ പി ആർ
4E സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം