സൗന്ദര്യത്തിൻെറ നാട്,ദൈവത്തിൻെറ സ്വന്തം നാട് എന്നിങ്ങനെയെല്ലാം നാം വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളം ഇന്ന് ലോകമെങ്ങും പരത്തിയ "കൊറോണ വൈറസ്" അല്ലെങ്കിൽ "കോവിഡ് 19" എന്ന രോഗത്തിൻറെ പിടിയിലായി കഴിഞ്ഞിരിക്കുന്നു. രോഗം ലോകമെമ്പാടും പടർന്നു കഴിയുമ്പോൾ ആ വ്യാധി യുടെ ഒരറ്റത്ത് നമ്മുടെ കൊച്ചു കേരളവും അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു ."ഈ വ്യാധിയിൽ നിന്നും ഒരു മുക്തി" അതാണ് ഈ ലോകം മുഴുവൻ ആഗ്രഹിക്കുന്നത്. ഇതിനോടകം എത്ര മനുഷ്യജീവനുകൾ ആണ് ഈ മഹാ വ്യാധിക്കു മുന്നിൽ പൊലിഞ്ഞത്? ലോകമെമ്പാടും രോഗബാധിതരുടെ എണ്ണം ലക്ഷങ്ങൾ കടന്നു കഴിഞ്ഞിരിക്കുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ഈ മഹാവ്യാധിയുടെ മുന്നിൽ കീഴടങ്ങിയത് നൂറിലേറെ കേരളീയർ , ഇതിനിടെ ഇന്ത്യ യിൽ നടന്ന മരണനിരക്കിന്റെ സംഖ്യ എടുക്കുകയാണെങ്കിൽ അതിൽ രണ്ടു പേർ കാസർകോടും തിരുവനന്തപുരത്തും നിന്നുള്ള സ്വദേശികളാണ്.
ഈ രോഗ മുക്തിക്കായി ഈ ലോകമെങ്ങും പൊരുതുമ്പോൾ അതിൽ ഒന്നായി പൊരുതുകയാണ് നമ്മുടെ കൊച്ചു കേരളവും. എന്നാൽ ഈ കൊച്ചു കേരളത്തിന് അറിയാം ഈ മഹാവ്യാധി ക്കുള്ള പോംവഴി ഒത്തൊരുമ യാണ് എന്ന് .,."ഒത്തൊരുമ യാണ്" ഈ വ്യധിക്കുള്ള ഒരേയൊരു മറുമരുന്ന്. അതിൽ വിജയം തെളിയിച്ചും, പ്രാപിച്ചും കഴിഞ്ഞിരിക്കുകയാണ് നമ്മുടെ
കൊച്ചു കേരളം ഉഗ്രരൂപിണിയായി രണ്ടുപ്രാവശ്യം ഉറഞതുള്ളിയ പ്രളയവും വവലുകളാൽ പരത്തിയ നിപ വൈറ്സും എല്ലാം നമ്മൾ ഒത്തൊരുമയോടെയും ചുറുചുറുകോടയും പൊരുതി അതിനെ മറികടന്നു ഒത്തുപിടിച്ചു ഒറ്റകെട്ടായി നമ്മുടെ കൊച്ചു കേരളം.ഇതുപോലെ തന്നെ ചുറുചുറുക്കോടെയും ഒത്തൊരുമായോടയും ഈ മഹാവ്യാധിയെ തരണം ചെയ്യാൻ കേരളത്തിന് കഴിയും, തീർച്ച. അതിനായി കേന്ദ്ര സർക്കാർ നൽകുന്ന നിർദശങ്ങൾ പാലിക്കുകയും നടപ്പാക്കുകയും ചെയ്യുക. അതിനായി പ്രധാനമന്ത്രി നാടപ്പിലാകിയ "ജനതാ കർഫ്യു" ചിട്ടയായി പാലിക്കുക. ഈ മഹാവ്യാധിയുടെ അന്ത്യം ഈ ലോകമെമ്പാടും കൊതിക്കുന്നു.
ഉറക്കമില്ലാത്ത ആരോഗ്യത്തിനായി പരിചരിക്കുന്ന ഡോക്ടറും നഴ്സുമാരും തങ്ങളുടെ സുരക്ഷയ്ക്കായി
രാവേന്നോ പകലെന്നോ ഇല്ലാതെ ജോലിചെയ്യുന്ന പൊലീസുകാരെ എങ്കിലും ഓർത്ത് ഈ ജനതാ കർഫ്യു വിജയിപ്പിക്കുക.
മാത്രമല്ല ആരോഗ്യവകുപ്പ് നിർദശിക്കുന്ന നിബന്ധനകൾ പാലിക്കുക. വീടുകളിൽതുടർന്ന് കൊണ്ട് ആരോഗ്യം നിലനിർത്തുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുണി, ടിഷുപേപ്പർ, കൈമുട്ട്, എന്നിവ ഉപയോഗിച്ച് മുഖും, മുക്കും ,വായും, മറച്ചുപിടിക്കുക. ഓരോ ഇരുപതുമിനിട്ടും സോപ്പ്,ഹാൻവാഷ്, ഹാൻഡ് സാനിടയിസർ മുതലായവ ഉപയോഗിച്ച് കൈയും മുഖവും
വൃത്തിയായി കഴുകുക. വ്യക്തി അകലം പാലിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക, പനി, ചുമ, ജലദോഷം, ശ്വാസതടസം മുതലായ രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക,ഇത്തരത്തിലുള്ള രോഗലക്ഷണമുള്ള രോഗിയുമായി അടുത്തിടപഴകാത്തിരിക്കുക.ഇത്തരത്തിലുളള ആരോഗ്യവകുപ്പിന്റയും സർക്കാരിന്റയും നിർദേശങ്ങൾ
പാലിച്ചുകൊണ്ട് വീടുകളിൽ ആരോഗ്യവാനായി തുടരുക.
ഒറ്റക്കെട്ടായി ഒത്തൊരുമായോട് "അതിജീവിക്കാം ഈ മഹാവ്യാധിയെ"!