ഭീതിപരത്തിക്കൊണ്ടെത്തി മണ്ണിൽ
ഭീകരനായൊരു വൈറസ് വീണ്ടും
കൊലയാളിയായൊരു വൈറസ്
കൊറോണയെന്നാണ് അതിന്റെ നാമം
ലോകം വിരൽത്തുമ്പിലാക്കിയോരെ
വട്ടംകറക്കിയ വൈറസിവൻ
എത്രയ്ക്ക് നീ ശക്തനാണെങ്കിലും
എത്രയും വേഗം തുടച്ചുമാറ്റും
അതിനായി ജാഗ്രത വേണമിന്ന്
കരുതിയിരിക്കുക നമ്മളെല്ലാം
ജാതിമതഭേദമൊന്നും വേണ്ട
നാടിൻ നന്മയ്ക്കായി പോരാടിടാം
സോപ്പുപയോഗിച്ചു കൈകഴുകാം
കൂട്ടമായ് കൂട്ടുകൂടാതിരിക്കാം
വീടുവിട്ടെങ്ങും പോകേണ്ട നമ്മൾ
വ്യക്തിശുചിത്വം പാലിക്കേണം
പാലിക്ക വ്യക്തിശുചിത്വം നമ്മൾ
ഈ രോഗം നാട്ടീന്നു പോയിടാനായ്
സർക്കാരിൻ നിർദ്ദേശമെല്ലാമെല്ലാം
അക്ഷരംതെറ്റാതനുസരിക്കാം
രോഗത്തിൻ ലക്ഷണം കണ്ടനാമോ
ഹോസ്പിറ്റലിലേയ്ക്ക് പോകനമ്മൾ
പൊലീസിൻ നിസ്വാർത്ഥസേവനങ്ങൾ
നന്ദിയോടെന്നും സ്മരിക്കനമ്മൾ
നഴ്‌സുമാർ ചെയ്യുന്ന ത്യാഗങ്ങളും
നമ്മൾക്ക് കരുതലായ് തീർന്നിടുന്നു
ഈ വിധം നമ്മൾ കരുതിയാലോ
ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ
കാണാമറയത്തെ വൈറസിനെ
ധീരതയോടതിജീവിച്ചിടാം
ധീരതയോടതിജീവിച്ചിടാം
ധീരതയോടതിജീവിച്ചിടാം