സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൂടാതെ പ്രീ പ്രൈമറി ക്ലാസിനായി 2 ക്ലാസ് റൂം, ഭക്ഷണം കഴിക്കാൻ സൗകര്യം ഉള്ള ഒരു റൂം എന്നിവയും ഉണ്ട്. MLA ഫണ്ട് ഉപയോഗിച്ച് ഒരു സ്റ്റേജും താനൂർ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച വിശാലമായ ഒരു ഓഡിറ്റോറിയവുമുണ്ട്. സ്കൂളിൻ്റെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് office Cum  staffroom പ്രവർത്തിക്കുന്നത്.4 കമ്പ്യൂട്ടർ 10 ലാപ്ടോപ്പ് ,5 പ്രോജക്ടർ, എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ്, ധാരാളം പുസ്തകങ്ങളുള്ള ലൈബ്രറി റൂം, കുട്ടികൾക്ക് കളിക്കാനായി പാർക്ക്, കളിസ്ഥലം, ജൈവ വൈവിധ്യ ഉദ്യാനം, കിണർ, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകമായി പന്ത്രണ്ടോളം ശുചി മുറികളും 2 വലിയ മൂത്രപ്പുരകളുമുണ്ട്. ഗവ: ഫണ്ട് ഉപയോഗിച്ച് 6 ക്ലാസ് റൂം 8 ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന പുതിയ കെട്ടിടം 2023 മെയ് 23 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു . എസ് .എസ് .കെ സ്റ്റാർസ് പദ്ധതിയുടെ പ്രീപ്രൈമറി വർണ്ണക്കൂടാരം  ബഹുമാനപ്പെട്ട കായികവകുപ്പു മന്ത്രി ശ്രീ .വി .അബ്‌ദുറഹിമാൻ 2023 ജൂൺ 13 ന് ഉദ്ഘാടനം ചെയ്തു .