എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
കുട്ടികളിൽ പൗരബോധം, നേതൃപാടവം, സാമൂഹിക പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയവ വാർത്തെടുക്കുക എന്നുള്ള ലക്ഷ്യത്തോടെ ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പും പോലീസ് വകുപ്പും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഥവാ എസ്.പി.സി . നമ്മുടെ സ്കൂളിൽ 2013 മുതലാണ് എസ്.പി.സിയുടെ പ്രവർത്തനം ആരംഭിച്ചത്. ബുധനാഴ്ചകളിൽ സ്കൂൾ പ്രവൃത്തി സമയം കഴിഞ്ഞു 90 മിനുട് കുട്ടികൾക്ക് കായിക പരിശീലനം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൽകിവരുന്നു. ശനിയാഴ്ച്ചകളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ എസ്.പി.സി കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണ ബോധം, സാമൂഹിക പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാനുള്ള മനോഭാവം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത തുടങ്ങിയവ വളർത്തിയെടുക്കുക എന്നുള്ളത് എസ്.പി.സിയുടെ ലക്ഷ്യമാണ്. എസ്.പി.സി പരിശീലനത്തിന്റെ ഭാഗമായിട്ട് ഒരാഴ്ചത്തെ റെസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടായിരിക്കും. സ്കൂൾതല ക്യാമ്പുകൾ എല്ലാ വർഷവും ഓണം-ക്രിസ്തുമസ് അവധിക്കാലങ്ങളിലും അതുപോലെ വേനലവധിക്കാലത്തും നടത്തുന്നുണ്ട്. കോവിഡ് കാലത്തും കുട്ടികൾക്ക് ഓൺലൈൻ ആയി എസ്.പി.സി ക്ലാസുകൾ എസ്.പി.സി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്നുള്ളതാണ് എസ്.പി.സി യുടെ ലക്‌ഷ്യം.
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ്. തിരുവനന്തപുരം റൂറൽ ജില്ല "മികവ് 2021"
-
കോവിഡ് കാലത്തെ കൊടുംവേനലിൽ പക്ഷികൾക്ക് കുടിവെള്ളവും ആഹാരവുമൊരുക്കി പരിസ്ഥിതിസ്നേഹ പദ്ധതിയുടെ ഭാഗമാകുകയാണ് നമ്മുടെ വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ