എം ജി യു പി എസ്സ് തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/അവധിക്കാലത്തെ മഹാമാരി

അവധിക്കാലത്തെ മഹാമാരി

 

അവധിക്കാലമെന്നു കരുതിയ
ഇടവേളക്കാലമോ മഹാമാരിക്കാലം
കൊറോണയെന്നും കോ വിഡ് 19 എന്നും
പേരുകൾ അവനു പല തരം
ദിനങ്ങൾ കഴിയുമ്പോഴോ
ആളുകളിൽ ദു:ഖമായ് പടരുന്നു
മഹാമാരിയെ ചെറുക്കാനായി
പൊരുതുന്നു നമ്മളും
അവനാണെങ്കിലോ ജീവനെടുക്കാൻ പൊരുതുന്നു
അവധിക്കാലമെന്നു കരുതിയ ഇടവേളക്കാലമോ
ഉല്ലസിക്കാനും യാത്രകൾ പോകാനും
നിശ്‌ചയിച്ച കാലമതു തകർത്തവൻ
കൊറോണയെന്ന മഹാമാരി
രക്ഷയേകാൻ നമ്മുടെ മാലാഖമാർ
ആരോഗ്യപരിപാലകരും നിയമപാലകരും
അവധിക്കാലമെന്ന സ്വപ്നം
തകർത്തവൻ കൊറോണ
ദിനരാത്രങ്ങൾ കടക്കവേ
അവൻ ശക്തനാകുന്നു
അവനെ ചെറുക്കാൻ നമ്മളും പ്രാപ്തരാകുന്നു
ഭയമല്ല , ജാഗ്രതയാണ് നമുക്കാവശ്യം
നമ്മളവനെ തകർക്കുക തന്നെ ചെയ്യും
ശക്തനല്ലവൻ വെറുമൊരു പാഠമാണവൻ
ഇങ്ങനൊരു അവധിക്കാലമിതാദ്യം
ഈ മഹാമാരിക്കാലം .


അഹല്യ .എസ്
7A എം ജി യു പി എസ്സ് തോട്ടയ്ക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത