സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ, വേങ്ങ മരങ്ങളുടെ നാടായ വേങ്ങശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറി ആണ്  എൻ എസ് എസ് ഹൈസ്കൂൾ. 1962-ൽ ആണ് ഈ എയ്ഡഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 52 വിദ്യാർത്ഥികൾ ആണ് ഈ വിദ്യാലയത്തിൽ സെക്കന്ററി വിഭാഗത്തിൽ എട്ടാം ക്ലാസ്സിൽ ഹരിശ്രീ കുറിച്ചത്. 1980 കളിൽ എൻ എസ് എസ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വിദ്യാലയം വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങി. ഒറ്റപ്പാലം സ്വദേശി ആയ അപ്പു പൊതുവാൾ ആയിരുന്നു സ്കൂളിലെ ആദ്യ അധ്യാപകനും ഇൻചാർജ് ഓഫ് സ്കൂളും. 1965 ലെ ആദ്യ എസ് .എസ്‌ ,എൽ .സി പൊതുപരീക്ഷ എഴുതിയത് കടമ്പഴിപ്പുറം ഹൈസ്കൂളിൽ വച്ചായിരുന്നു. 1974 ൽ ആണ് സ്കൂളിന് ആദ്യമായി പരീക്ഷ കേന്ദ്രം ലഭിക്കുന്നത്. എൻ. എസ്. കൃഷ്ണസ്വാമി അയ്യർ ആയിരുന്നു സ്കൂളിലെ പ്രധാന അധ്യാപകൻ. മികച്ച വിജയ ശതമാനം നേടി സ്കൂൾ ജൈത്രയാത്ര ഇന്നും തുടരുന്നു.