സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ ലോകം ഇന്ന് മാരകമായ പ്രതിസന്ധിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലോകം ഇന്ന് മാരകമായ പ്രതിസന്ധിയിൽ

ലോകം ഇന്ന് മാരകമായ ഒരു പ്രതിസന്ധിയിലാണ് കോവിഡ് 19 എന്ന മാരകരോഗത്തിന് പിടിയിലാണ്. സമ്പന്ന രാഷ്ട്രങ്ങൾക്ക് പോലും മരുന്ന് കണ്ടു പിടിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് ഈ കൊറോണ വൈറസ്. ലക്ഷക്കണക്കിന് ആൾക്കാരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നു ഈ മാരക വൈറസ്. ഈ അവസ്ഥയിൽ നമ്മൾ ചെയ്യേണ്ടത് ഇതിനെ പ്രതിരോധിക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയാണ് വേണ്ടത്. അതിന് നമ്മൾ ചെയ്യേണ്ടത് കൈകൾ വൃത്തിയായി കഴുകുക മാസ്ക് ധരിക്കുക നിശ്ചിത അകലം പാലിക്കുക എന്നിവയാണ്. ഇത് വിജയിപ്പിക്കുവാൻ ആയി ലോകം ലോക് ഡൗൺ ആരംഭിച്ചു. ഇതിനുവേണ്ടി നമ്മുടെ ഈ കൊച്ചു കേരളം ഒറ്റക്കെട്ടായി പോരാടുകയാണ്. ഇങ്ങനെ ചെയ്താൽ നമ്മൾ ഈ മാരക വൈറസിനെ അതിജീവിക്കുക തന്നെ ചെയ്യും. നമുക്കായി അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും ഇതിനു വേണ്ടി പ്രയത്നിക്കുന്ന എല്ലാവിധ ആളുകൾക്കും ഒരു ബിഗ് സല്യൂട്ട്

സഹാന ശ്രീകുമാർ
4 E സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം