ഗവ എച്ച് എസ്സ് എസ്സ് പറവൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
(ജിഎച്ച്.എസ്സ്.പറവൂർ/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറവൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ.
ആലപ്പുഴയുടെ അഭിമാനമാണ് പറവൂർ ഗവ:ഹൈയർ സെക്കന്ററി സ്കൂൾ .ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് പറവൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ . പുന്നപ്ര ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്കൂളുകളിലൊന്നാണിത് . നിരവധി പ്രതിഭകളെ നാടിനു നൽകിയ ഈ സ്കൂൾ ഓരോ കാലഘട്ടത്തിലും ഉയർച്ചയുടെ പടവുകൾ താണ്ടി വന്നിട്ടുണ്ട്. ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ,നാടിന്റെ വിദ്യാഭ്യസ ചരിത്രത്തിന്റെ ഭാഗമായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ആലപ്പുഴയുടെ അഭിമാനമാണ് .