സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്/ഐ.ടി. ക്ലബ്ബ്
വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളർച്ചയും ലക്ഷ്യം വെച്ചുകൊണ്ടാണ് സ്കൂളിൽ IT ക്ലബ് രൂപീകരിക്കാൻ തീരുമാനിച്ചത്. ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) അഥവാ വിവരസാങ്കേതിക വിദ്യ പല മേഖലയിലും ഒഴിച്ച് കൂട്ടാൻ പറ്റാത്തതാണ്. മറ്റ് വിഷയങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഉദ്ഗ്രഥന പഠനമാണ് നടത്തി വരുന്നത്. വിദ്യാഭ്യാസ ലക്ഷ്യം നേടിയെടുക്കാൻ വിദ്യാർഥികളുടെ നൈപുണികളും മനോഭാവങ്ങളും വികസിപ്പിക്കുന്നതിനായി നൽകുന്ന പഠനപ്രവർത്തനങ്ങളും പഠന അനുഭവങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് വിവരവിനിമയ സാങ്കേതികവിദ്യ ക്ലബ് രൂപീകരിച്ചിരിക്കുന്നത്.. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട നോട്ടീസ് പ്ലക്കാർഡുകൾ പോസ്റ്ററുകൾ തയ്യാറാക്കാൻ, ബുള്ളറ്റിൻ ബോർഡ്, സ്മാർട്ട് ക്ലാസ് രൂപീകരണത്തിനും ഏത് വിഷയവും വളരെ എളുപ്പത്തിൽ പഠിക്കാനും നൂതന സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കാനും കുട്ടികളെ സഹായിക്കുന്ന വിധത്തിൽ ആണ് ഐടിഐ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്..