ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

നവംബർ മാസത്തിൽ GMUP വളപുരം സ്കൂളിൽ കുറച്ച് കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു.

സമൂഹത്തിന്റെ വികാസപരിണാമങ്ങൾ അറിയുവാനും സമൂഹത്തെ മെച്ചപ്പെടുത്താനുമുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്. സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ഇത്തരം ലക്ഷ്യങ്ങൾ കണ്ടുകൊണ്ടാണ്  സ്കൂളുകളിൽ സമൂഹശാസ്ത്ര ക്ലബ്ബുകൾ രൂപീകരിക്കുന്നത്... സാമൂഹ്യ അവബോധം വളർത്തുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുക,  ക്ലാസ് റൂമിലെ ചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിന് കൂടി ഗുണകരമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു നൽകുക, എന്നീ ലക്ഷ്യങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്..

🇮🇳  റിപ്പബ്ലിക് ദിനം 🇮🇳

1950 ജനുവരി 26 ന് ആണ് ഇന്ത്യ റിപ്പബ്ലിക് ആയത്.. അതുകൊണ്ടുതന്നെ ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു.. അന്നേ ദിവസം അവധി ആയതിനാൽ അതിന് മുൻപുള്ള ദിവസങ്ങളിൽ തന്നെ സ്കൂളിൽ  റിപ്പബ്ലിക് ദിനമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു.. ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.

1. ക്വിസ് മത്സരം.

റിപ്പബ്ലിക് ദിന ക്വിസ് മത്സരം എൽപി തലത്തിലും യുപി തലത്തിലും നടത്തി.സായി കൃഷ്ണ, രോഹിത് എന്നിവരാണ് എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. ഫാത്തിമ മിൻഹ രണ്ടാം സ്ഥാനവും, മുഹമ്മദ്‌ നാസിഹ് മൂന്നാംസ്ഥാനവും നേടി.  യുപി വിഭാഗത്തിൽആയിഷ റെന ഒന്നാം സ്ഥാനവും, നസ്മിൻ രണ്ടാം സ്ഥാനവും, അഭിനവ് മൂന്നാംസ്ഥാനവും നേടി.

2. പ്രസംഗമത്സരം

യുപി വിഭാഗത്തിൽ ആണ് പ്രസംഗ മത്സരം നടത്തിയത്.  ഈ മത്സരത്തിൽ നജീഹയാണ് ഒന്നും സ്ഥാനം നേടിയത്. സന ഫാത്തിമ രണ്ടാം സ്ഥാനവും, ഹനൻ ഫാത്തിമ മൂന്നാം സ്ഥാനവും നേടി.

3. പോസ്റ്റർ പ്രദർശനം

റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു കൊണ്ടുവരാൻ കുട്ടികളോട് പറഞ്ഞിരുന്നു.  കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകളുടെ പ്രദർശനം സ്കൂളിൽ നടത്തി.