ഗവ എച്ച് എസ് ബീനാച്ചി/പ്രീപ്രൈമറി/കൂടുതൽ അറിയാൻ
ഓരോ വർഷവും നടത്തിവരുന്ന പ്രീ പ്രൈമറി Anniversary ആയ 'ശലഭോത്സവം ആഘോഷങ്ങളിൽ, വിദ്യാലയത്തിലെ പി ടി എ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കലോത്സവത്തെ സ്കൂളിൻറെ മികച്ച ഒരു വർണ്ണാഘോഷമാക്കിയും ആഘോഷിച്ചു വരുന്നു. വാർഷിക ആഘോഷങ്ങളിൽ കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസവും വികാസവും കൈവരിക്കുന്നതിന് കലാ-കായിക ഇനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുന്നതിനും ഭയമില്ലാതെ വേദിയെ അഭിമുഖീകരിക്കുന്നതിന് കുട്ടികളെ തയ്യാറാക്കുന്നതിൽ പ്രീ പ്രൈമറി അധ്യാപകർ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി പോന്നു.വാർഷികാഘോഷങ്ങളുടെ ചെലവ് കഴിഞ്ഞ് വരുന്ന തുക പ്രീ പ്രൈമറി ക്ലാസുകളിലേക്ക് ആവശ്യമായ കുഞ്ഞു കസേരകൾ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങൾ,ഗ്ലാസുകൾ തുടങ്ങിയവ വാങ്ങിത്തന്നു തുക ഉപകാരപ്രദമാകുന്നതിൽ സ്കൂൾ പിടിഎ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. കുട്ടികൾ കൂടുതലായ സാഹചര്യത്തിൽ ക്ളാസ് റൂം നിയന്ത്രിക്കുന്നതിന് സഹായകമായി PTA 2 ക്ലാസ് മുറികളിലേക്കും മൈക്ക് വാങ്ങി തരുകയും ചെയ്തു. നിലവിൽ ഹോണറേറിയം ലഭിക്കുന്ന രണ്ട് അധ്യാപികമാരും ഒരു ആയയും കൂടാതെ പിടിഎ നിയമിച്ചിട്ടുള്ള ഒരു ആയയും ആകെ നാല് ജീവനക്കാരാണ് പ്രീപ്രൈമറി യിലുള്ളത്.അധ്യാപകർക്ക് DIET ൽ നിന്ന് തുടർച്ചയായ പരിശീലനങ്ങളും പ്രീ പ്രൈമറി കുട്ടികൾക്ക് പ്രത്യേകം പ്രവർത്തനപുസ്തകങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നു.പ്രീ പ്രൈമറിയുടെ മുൻവശത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ച് ഒരു ചെറിയ പാർക്ക് Bathery Municipality ൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു നൽകുകയുണ്ടായി.COVID19 കാരണം പെട്ടെന്ന് നിശ്ചലമായ പ്രീപ്രൈമറി ക്ലാസ് മുറികൾ ഓൺലൈൻ ക്ലാസുകളിലൂടെയും ഗൃഹസന്ദർശനങ്ങളിലൂടെയും പ്രവർത്തന രഹിതമാക്കാൻ ഞങ്ങളുടെ അധ്യാപകർക്ക് കഴിഞ്ഞു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ തുടർച്ചയായ പ്രവർത്തനങ്ങൾ നൽകാനും സ്വാതന്ത്ര്യദിനം,ശിശുദിനം തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ പ്രത്യേക ആഘോഷദിനങ്ങൾ ആക്കി തീർക്കാനും സാധിച്ചു.കോവിഡ് കാലത്തും ഗവൺമെൻറിൽ നിന്ന് പ്രീപ്രൈമറി ക്ലാസ് മുറികളിൽ Activity Corners ഉണ്ടാക്കുന്നതിന് ഫണ്ടും അതിനു പ്രത്യേകം പരിശീലനം DIET വഴി നൽകുകയുമുണ്ടായി. അധ്യാപക രക്ഷാകർതൃ സമിതിയുടെ സഹകരണത്തോടെ Activity Corner നിറയെ കുട്ടികൾക്ക് കളിയും പഠനവും ഏറെ പ്രിയപ്പെട്ടതാക്കുന്ന ഉപകരണങ്ങൾ കൊണ്ട് നിറയ്ക്കാൻ സാധിച്ചു. തുടർന്ന് കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഒരു Outdoor Activity centre നിർമ്മിക്കാൻ ഫണ്ട് ലഭിക്കുകയും കുട്ടികളുടെ പാർക്കിനുള്ളിൽ അതിനുള്ള സജ്ജീകരണങ്ങൾ ക്രമപ്പെടുത്തുകയും ചെയ്തു. തുടർന്ന് മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ചു കളിമുറ്റം ഇൻറർലോക്ക്
ചെയ്ത് മനോഹരമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.നിലവിൽ GHSബീനാച്ചിയുടെ ഉയർച്ചയോടൊപ്പം . 170 ഓളം കുട്ടികളുമായ് മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
വളരെയധികം കുട്ടികളാണ് ഓരോ വർഷവും പ്രീപ്രൈമറി അങ്കണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.സ്കൂളിൻറെ സുന്ദരമായ പൂന്തോട്ടം സ്കൂളിലെ പ്രീപ്രൈമറി ആണ് കുരുന്നുകളുടെ ആ ആരാമം ഇനിയും മനോഹരമാക്കുന്നതിന്, വിപുലമായ പദ്ധതികൾ പി ടി എ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ആസൂത്രണം ചെയ്തു വരുന്നു.
-
ചിത്രരചനാ മത്സരം
-
ചിത്രപ്രദർശനം
-
ശിശുദിനഘോഷം
-
ശലഭോത്സവം
-
ശലഭോത്സവം
-
ശലഭോത്സവം
-
ശലഭോത്സവം
-
ശലഭോത്സവം
-
എൽ കെ ജി ബാച്ച്
-
യു കെ ജി ബാച്ച്
-
ശലഭോത്സവം ഉദ്ഘാടനം
-
ശിശുദിനാഘോഷം