എച്ച് ഐ എം യു പി എസ് വൈത്തിരി/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യവേദി ഞങ്ങളുടെ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. എൽപി യുപി ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും ക്ലാസ് തല പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു കൊണ്ടാണ് വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നത്. ഷാലി ടീച്ചർ,ചിഞ്ചു ടീച്ചർ,മിനി ടീച്ചർ, ആഷ് ലി ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പോസ്റ്റർ നിർമ്മാണം, പുസ്തകാസ്വാദനം ,അഭിനയം, കവിതാരചന,കഥാരചന, ചിത്രരചന എന്നിവയിൽ കുട്ടികൾ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.