ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്
ആരോഗ്യം സമ്പത്ത്
എല്ലാ ജീവജാലങ്ങൾക്കും ഏറ്റവും ആവശ്യമായ കാര്യമാണ് ആരോഗ്യം. മനുഷ്യന് മറ്റെന്തിനെക്കാളും ഒരു വലിയ സമ്പത്താണ് ആരോഗ്യം.കേരളത്തില് 60%ആള്ക്കാരുംആരോഗ്യമുളളവരാണ് എന്നാണ്കണക്ക്.ലോകത്ത്ആരോഗ്യത്തിനെസംബന്ധിച്ചകാര്യങ്ങള്കണക്കെടുക്കുന്നതുംതീരുമാനിക്കുന്നതു ലോകാരോഗ്യ സംഘടനയാണ് [w.h.o].എന്താണ് ആരോഗ്യം? രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ആരോഗ്യമുളള ഒരാൾക്ക് പ്രതിരോധ ശക്തി കൂടുതലായിരിക്കും. എങ്ങനെ നമുക്ക് ആരോഗ്യവാനായിരിക്കാം? അതിന് ഏറ്റവും അത്യാവശ്യം പോഷകസ മൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ്. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണമാണ് നമ്മൾ ക - ഴിക്കേണ്ടത് . ഭക്ഷണം മാത്രമല്ല വ്യായാമവും ആരോഗ്യത്തിനു വേണം. ആവശ്യത്തിന് വെളളവും കുടിക്ക -ണം.ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെളളം കുടിക്കണം എന്നാണ് കണക്ക് . എന്നാൽ,എല്ലാ ഭക്ഷണവും നല്ലതാണോ?അല്ല,ഫാസ്റ്റ്ഫുഡ് , എണ്ണപലഹാരങ്ങൾ, ഹോട്ടലിലെ ഭക്ഷണങ്ങൾ എന്നിവ ആരോഗ്യത്തിന് കേട് വരുത്തുന്നു. ഇതൊന്നും നമ്മൾ തിന്നാൻ പാടില്ല. നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം വേണം നമ്മൾ കഴിക്കേണ്ടത് . മദ്യവും സിഗരറ്റും മയക്കുമരുന്നുകളും നമ്മൾ ഉപയോഗിച്ചാൽ നമ്മു -ടെ ജീവന് നാശം വരുത്തുന്ന ക്യാൻസർ നമ്മളെ പിടികൂടും. ഈ ലോകത്ത് ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒരുപാട് പേരുണ്ട് . സോമാലിയ,ഉഗാണ്ട പോലുള്ള ദാരിദ്രരാജ്യങ്ങളിൽ പലരും ഭക്ഷണം കിട്ടാതെ മരിച്ചു കൊണ്ടിരിക്കുന്നു, അതുകൊണ്ട് നമ്മൾ ആരും തന്നെ ഭക്ഷണം കളയരുത് . മാത്രമല്ല ഭക്ഷണം കിട്ടാതെ വലയുന്ന ആൾക്കാരെ കണ്ടാൽ അവരെ സഹായിക്കാനുള്ളൊരു കനിവ് നമ്മുടെ മനസ്സിൽ വേണം............. കേരളത്തിൽ ഹർത്താൽ ഒരു പുതുമയേ അല്ല. എന്നാൽ, ലോകമൊന്നടങ്കം ഒരേ സമയം ഹർത്താൽ സംഭവിച്ചാൽ എങ്ങനെയിരിക്കും.അതുപോലുള്ളൊരു അവസ്ഥയാണ് ഇപ്പോൾ ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നത് . കൊറോണ വൈറസ് എന്ന കോവിഡ്-19 നോട് ലോകമിപ്പോൾ ശക്തമായി പോരാടുക -യാണ് . ഈ മഹാമാരി കാരണം ധാരാളം പേർ മരിച്ചുകൊണ്ടിരിക്കുന്നു. ചൈനയുടെ സിരാകേന്ദ്രമായ വൂഹാനിലെ ഒരു മാംസചന്തയിൽ നിന്ന് ലോകമൊട്ടാകെ പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്ന വൈറസാണ് കൊറോണ വൈറസ് . ഈ മഹാമാരിക്കെതിരെ കേരളത്തിലെ ആരോഗ്യപ്രവർത്തകർ ശക്തമായി പൊരുതു -കയാണ് . കേരളം ഇതിൽ നിന്ന് ചെറുതായി വിജയിച്ച് വരുന്നുണ്ട് . പക്ഷെ ചിലപ്പോൾ തോൽക്കുകയും ചെ -യ്യാം, കാരണം ഈ വൈറസ് കേരളത്തിലെ രണ്ട് പേരുടെ ജീവനെടുത്തു.എന്നാൽ, കേരളത്തിനൊരു അനുഭ -വമുണ്ട് . നിപ എന്ന വൈറസിനെ കേരളത്തിന് നാട് കടത്താൻ പറ്റി. മരുന്നില്ലാത്ത രോഗമായതിനാൽ നമ്മു -ടെ പ്രതിരോധശക്തി കൂട്ടുക എന്നതാണ് ഏക വഴി.എല്ലാ രാജ്യങ്ങളിലേയും ആരോഗ്യപ്രവർത്തകർ ഈ വൈറസിനെതിരെ പോരാടുമ്പോൾ നമ്മൾ വീട്ടിലിരുന്ന് അവർക്ക് വേണ്ടി പ്രാർഥിക്കാം ................. രോഗപ്രതിരോധശേഷികൂട്ടാൻ ആരോഗ്യത്തോടൊപ്പം അത്യാവശ്യമുള്ള ഒന്നാണ് ശുചിത്യം.വ്യക്തി ശുചി -ത്വം മാത്രം പോരാ പരിസരശുചിത്യവും വേണം.അതായത് മണ്ണ് , വായു,വെളളം എന്നിവയും ശുദ്ധിയായിരി -ക്കണം. ആരോഗ്യമുള്ള ഒരു ജനത വളർന്ന് വന്നാൽ മാത്രമേ ആ രാജ്യത്തിന് പുരോഗതി ഉണ്ടാവൂ. ആരോഗ്യ -മുള്ള ജനതയാണ് ഒരു രാജ്യത്തിനുളള സമ്പത്ത് . നമുക്കും ആരോഗ്യവാനായിരിക്കാം, നമ്മുടെ രാജ്യത്തിൻെറ സമ്പത്താകാം...................
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം |