പുണരുന്ന നദിയായ ഗംഗേ നീ തളരുന്ന നദിയായതെന്തേ? മാനവസൃഷ്ടികൾകൊണ്ടോഅതോ മാറിലെ ഖിന്നതകൾ കൊണ്ടോ കാർമുകിൽ കാന്തിയാം ഗംഗേ കരയുന്നതെന്തിനായ് ഗംഗേ കാനന ദുഖങ്ങൾ കേട്ടോ അതോ കരിനാഗനേത്രങ്ങൾ കണ്ടോ? അലിയുന്നമനസ്സുള്ള ഗംഗേ അലിവിനായ് കേഴുന്നു ഞങ്ങൾ പവിത്ര മീ ജന്മത്തിൽ മാപ്പു നല്കി തീർത്ഥമായ് ഒഴുകട്ടേ നിൻ ധാര ഒഴുകട്ടേ നിന്റെയാ പുണ്യജലത്തിലായ് മരവിച്ച എന്റെയീ ശാപജന്മം...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത