ഗവ .യു .പി .എസ് .ഉഴുവ / കാർഷിക ക്ലബ്ബ്
കാർഷിക ക്ലബ്ബ്








ഇന്ത്യ ഒരു കാർഷിക രാജ്യമാണ്. എന്നാൽ പുതുതലമുറയിൽ കൃഷിയോടുള്ള താൽപര്യം വളരെകുറഞ്ഞു വരുന്ന അവസ്ഥയാണിന്ന്. അതിനാൽ കുട്ടികളിൽ കൃഷി താൽപര്യം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളിൽ കൃഷി താല്പര്യം വളർത്തിയെടുക്കാനും കൃഷി ചെയ്യുന്നത് എങ്ങിനെയെന്നും അതിന്റെ വിവിധഘട്ടങ്ങൾ ഏതൊക്കെ, വളങ്ങൾ, കീടനാശിനികളുടെ ഉപയോഗം, ഓരോ കാലഘട്ടത്തിനും യോജിച്ച വിളകൾ ഇവയെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾ ഇതുവഴി നേടുന്നു. സ്ക്കൂളുകളിൽ നിന്നും നേടുന്ന അറിവുകൾ വച്ച് കുട്ടികൾ വീടുകളിലും കൃഷി ചെയ്യുന്നു. അങ്ങിനെ നാട്ടിൽ ഒരു കാർഷിക സംസ്കാരം ഉയർന്നു വരുന്നു. കൃഷിയോടു താൽപര്യമുള്ള കുട്ടികളെ എല്ലാ ക്ലാസുകളിൽ നിന്നും തിരഞ്ഞെടുത്ത് ഒരു കാർഷിക ക്ലബ്ബ് രൂപീകരിക്കുന്നു. ഒരു അദ്ധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ എല്ലാവരും കൂടിയിരുന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വീടുകളിൽ കൃഷി ചെയ്യുന്നതിനായി മികച്ച വിത്തുകൾ കുട്ടികൾക്ക് നൽകി വരുന്നു. കൃഷി ചെയ്യാൻ പറ്റിയ സ്ഥലം കണ്ടെത്തി അവ കിളച്ച് കൃഷിക്ക് അനുയോജ്യമാക്കുന്നു. പാകി മുളപ്പിച്ച തൈകൾ വേണ്ട രീതിയിൽ നടുന്നു. പടരുന്നവയ്ക്ക് ആവശ്യമായ പന്തൽ കെട്ടി കൊടുക്കും. എല്ലാം അദ്ധാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ കുട്ടികൾ ആണ് ചെയ്യുന്നത്. നനയും വളം ഇടലും കീടങ്ങളെ നിയന്ത്രിക്കലും എല്ലാം ഓരോ ദിവസവും ഓരോ ഗ്രൂപ്പുകൾ ചെയ്യും. വെണ്ട, പയർ ,വഴുതന, പീച്ചിൽ, ചീര, മരച്ചീനി, എന്നിവയാണ് സാധാരണയായി കൃഷി ചെയ്തു വരുന്നത്. മികച്ച വിളവും എല്ലാവർഷവും ലഭിക്കാറുണ്ട്.
