നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/നാഷണൽ കേഡറ്റ് കോപ്സ്

2021-22അദ്ധ്യയനവർഷം മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ. സുധീഷ് എസ് കെയർ ടേക്കറായി ചുമതല വഹിക്കുന്നു. 14 കേരള ബെറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.

എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ

1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദപ്രയോഗം നിലവിൽ വന്നത്.കുട്ടികളുടെയിടയിൽ സ്വഭാവഗുണം , ധൈര്യം ,സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നദ്ധ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.കുട്ടികളുടെയിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.

എൻ.സി.സി.യുടെ പതാക

1954ൽ ഒരു ത്രിവർണ്ണ പതാക എൻ.സി.സി. ഉപയോഗിക്കാൻ തുടങ്ങി. മൂന്ന് നിറങ്ങളും മൂന്ന് സേനാ വിഭാഗങ്ങളെ സൂജിപ്പിക്കുന്നതായിരുന്നു. ചുവപ്പ് കരസേനയെ പ്രതിനിധീകരിക്കുന്നു, കടും നീല നാവിക സേനയെയും, ഇളം നീല വായു സേനയെയും പ്രതിനിധാനം ചെയ്യുന്നു. എൻ.സി.സി. എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്വർണ്ണ നിറത്തിൽ പതാകയുടെ മധ്യഭാഗത്തായി ലേഖനം ചെയ്തിരിക്കുന്നു. എൻ.സി.സി. എന്ന് എഴുതിയതിന് ചുറ്റുമായി വിടർന്ന 17 താമരകൾ കോർത്ത മാല 17 ഡയറക്ടറേറ്റിനെ പ്രതിനിധാനം ചെയ്യുന്നു. പതാകയിൽ കാണുന്ന രണ്ട് ഡോട്ടുകൾ എൻ.സി.സി. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമികളായ മധ്യ പ്രദേശിലെ ഗോളിയാറിനെയും, മഹാരാഷ്ട്രയിലെ കപ്റ്റിയെയും സൂചിപ്പിക്കുന്നു.

എൻ.സി.സി. ഗീതം

1956 ലാണ് നാഷണൽ കേഡറ്റ് കോർ ഒരു ഔദ്ദ്യോഗിക ഗീതം നിർമ്മിച്ചത്. കദം മില കി ചാൽ എന്ന ശീർഷകത്തിൽ തുടങ്ങുന്ന ഗീതം 1963 ൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകി. 1969 ൽ മന്ത്രാലയം ഗീതം ഔദ്ദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. 1974 ൽ ചിലതിരുത്തലുകൾ ഗീതത്തിൽ അനിവാര്യമാണെന്ന് കണ്ടത്തലുണ്ടായി. 1982 ഒക്ടോബറിൽ ചിലമാറ്റങ്ങൾ വരുത്തി ഇന്നത്തെ നിലവിലെ ഹം സബ് ഭാരതിയ ഹേ എന്ന ഗീതം നിലവിൽ വ്ന്നു. എൻ.സി.സി.ക്ക് ഔദ്ദ്യോഗിക ഗീതം എഴുതിയത് സുധർശ്ശൻ ഫക്രിർ ആണ്. ഹം സബ് ഭാരതിയ ഹേ,
ഹം സബ് ഭാരതിയ ഹേ,
അപ്പനി മൻസിൽ ഏക് ഹേ,
ഹാ, ഹാ, ഹാ, ഏക് ഹോ,
ഹോ, ഹോ, ഹോ, ഏക് ഹേ.
ഹം സബ് ഭാരതിയ ഹേ.
കാശ്മീർ കി ദർത്തി റാണി ഹേ,
സർത്തജ് ഹിമാലയൻ ഹേ,
സദിയോൻ സെ ഹംനെ ഇസ്‌കോ അപ്പനെ കോൻ സെ പാലെ ഹേ,
ദേശ് കി രക്ഷാ കി കദിർ ഹം ഷംഷീർ ഉദ ലഗെ,
ഹം ഷംഷീർ ഉദ ലഗെ.
ബിക്കിരി ബിക്കിരി തേരെ ഹൈൻ ഹം,
ലേക്കിൻ ജിൽമിൽ ഏക് ഹേ,
ഹാ, ഹാ, ഹാ, ഏക് ഹോ,
ഹം സബ് ഭാരതിയ ഹേ,
മന്തിർ ഗുരുധ്വാരെ ബെ ഹൈൻ യഹാൻ,
അരു മസ്ജിദ് ബെ ഹേ യഹാൻ,
ഗിരിജ ക ഹേ ഗാദിയാൽ കഹിൻ,
മുല്ലാ കി കഹിൻ ഹേ അജാൻ,
ഏക് ഹിം അപ്പന രാം ഹേൻ, ഏക് ഹി അള്ളാഹി താലാ ഹേ,
ഏക് ഹിം അള്ളാഹി താല ഹേൻ, രംഗി ബിരംഗി ദീപക് ഹേൻ ഹം,
ലേക്കിൻ ജെഗ്ഗ്മഗ്ഗ് ഏക് ഹെ, ഹാ ഹാ ഹാ ഏക് ഹേ, ഹോ ഹോ ഹോ ഏക് ഹേ.
ഹം സബ് ഭാരതിയ ഹേൻ, ഹം സബ് ഭാരതിയ ഹേൻ.

എൻ.സി.സി.യുടെ ഘടന

നാഷണൽ കേഡറ്റ് കോർ ലഫ്റ്റണൽ ജനറൽ പദവിയുള്ള ഒരു ഡയറക്ടർ ജനറലിന്റെ കീഴിലാണ് സംഘടിക്കുന്നത്. ഡയറക്ടറിനെ സഹായിക്കാൻ അദ്ദേഹത്തിന് കീഴിൽ രണ്ട് അഡീഷ്ണൽ ഡയറക്ടർ ജനറലുകൾ ഉണ്ട്. ഇരട്ട സ്റ്റാർ മേജർ ജനറൽ സ്ഥാനമുള്ള ഇരുവരും മേജർ ജനറലോ, റിയർ-അഡ്മിനറലോ, ഏയർ വൈസ്-മാർഷലോ ആയിരിക്കും. അതിന് പുറമേ അഞ്ച് ബ്രിഗേഡിയർ റാങ്കിലുള്ള സിവിൽ ഓഫിസേഴ്‌സും ഉണ്ടാവും. ഡയറക്ടർ ജനറലിന്റെ കാര്യാലയം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നു. രാജ്യത്തെ 17 ഡയറക്ടറെറ്റായി തിരിച്ച് പ്രവർത്തനം നടത്തുന്നു എൻ.സി.സി.. മേജർ ജനറലിന്റെ പദവിയുള്ള (മൂന്ന് സേനയിലെയും ഏതെങ്കിലും ഒന്നിലെ ഓഫീസറായിരിക്കും.) ഉദ്ദ്യോഗസ്ഥനാണ് സംസ്ഥാന തലസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റിന്റെ തലവൻ. സംസ്ഥാനത്തിന്റെ വലിപ്പവും, എൻ.സി.സി.യുടെ വളർച്ചയും അടിസ്ഥാനമാക്കിയാണ് ഡയറക്ടറെറ്റിന്റെ പ്രവർത്തനം. ഡയറക്ടടേറ്റിന് കീഴിൽ ഗ്രൂപ്പുകളാണ് ഉള്ളത് ഓരോ ഗ്രൂപ്പിനെയും നിയന്ത്രിക്കുന്നത് ബ്രിഗേഡിയർ പദവി വഹിക്കുന്ന ഉദ്ദ്യോഗസ്ഥനാണ് ഇദ്ദേഹത്തെ ഗ്രൂപ്പ് കമാന്റർ എന്നു വിളിക്കുന്നു. അഞ്ച് മുതൽ ഏഴ് വരെ യൂണിറ്റുകൾ(ബറ്റാലിയൻ) ചേർന്നാതാണ് ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നത്. ബറ്റാലിയന്റെ നേതൃസ്ഥാനം വഹിക്കുന്നത് കേണൽ/ലെഫ്റ്റണൽ കേണൽ സ്ഥാനമുള്ള കമാന്റർ ആയിരിക്കും. ബറ്റാലിയന്റെ കീഴിൽ ഏറ്റവും താഴെത്തട്ടിലായി കമ്പനികൽ പ്രവർത്തിക്കുന്നു. കമ്പനിയെ നിയന്ത്രിക്കുന്നത് ലെഫ്റ്റണൽ മുലൽ മേജർ വരെയുള്ള സ്ഥാനം വഹിക്കുന്ന അസോസിയേറ്റ് എൻ.സി.സി. ഓഫീസറാണ് (ANO). ഇന്ന് രാജ്യത്ത് 95 ഷണൽ കേഡറ്റ് കോർ ഗ്രൂപ്പുകളിലുമായി 667 കരസേന വിങ് യൂണിറ്റുകളും(ടെക്‌നിക്കൽ യൂണിറ്റും, ഗേൾസ് യൂണിറ്റും ഉൾപ്പെടെ) 60 നേവൽ യൂണിറ്റും, 61 വായുസേന യൂണിറ്റും പ്രവർത്തിക്കുന്നു. ഇതിന് പുറമേ രണ്ട് ട്രെയിനിങ് സെന്ററുകളും സ്ഥാപിതമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഓഫിസേഴ്‌സ് ട്രെയിന്ങ് സ്‌കൂൾ, കപ്റ്റിയും മധ്യ പ്രദേശിലെ വുമൺ ഓഫിസേഴ്‌സ് ട്രെയിനിങ് സ്‌കൂൾ, ഗോളിയാറുമാണ് അവ.

എൻ .സി സി പ്രവർത്തനങ്ങൾ 2021-22

ജനറൽ ബിപിൻ റാവത്തിന് എൻസിസി യൂണിറ്റിന്റെ ശ്രദ്ധാഞ്ജലി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനാഘോഷം

റിപ്പബ്ലിക്ക് ഡേ ആഘോഷം

ncc