ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/അക്ഷരവൃക്ഷം/എന്റെ പമ്പ

എന്റെ പമ്പ

നിൽക്കില്ല നിലയ്ക്കില്ല ഈ പമ്പ ഭൂമിയിൽ,
എത്രയും ജന്മങ്ങൾ നിലനിർത്തി ധരണിയിൽ,
ഒരു തുള്ളി ഒരു നീർചാലുപോലെ,
നീ പലനാട് ചുറ്റി കറങ്ങിയല്ലേ.

കേൾക്കുന്നു നിൻ സുന്ദരമധുരതാളമെൻ കാതുകളിൽ,
ഓർക്കുന്നു നിൻ കഥ കലിയുഗവരദനിൽ കാലങ്ങളായി,
നീ നൽകിയ നിർകണങ്ങൾ നുകർന്നു ഞങ്ങൾ,
എത്രയോ വസന്തം തീർത്തീ ധരണയിൽ.

നിന്നിൽ കണ്ടതും കേട്ടതും ഒന്നുമേയല്ലെന്നും,
നിന്നിൽ അമർന്നപ്പോൾ മനസ്സിൽ അലയൊളികളായി,
നിൻ പുഞ്ചിരി പാൽകണങ്ങൾ തുള്ളി തുളുമ്പിയതോ,
നിൻ കണ്ണുനീർ തുള്ളികൾ മൗനമായി വിതുമ്പിയതോ.

ഒന്നുമേ എനിക്കറിയില്ല പക്ഷെ,
ഒന്നറിയാം നിൻ കൈവഴികൾ ഒന്നൊന്നായി ബന്ധിച്ചു.
നിൻ നീർ കണങ്ങൾ വിഷം കലർത്തി,
നിന്നെയെന്നിൽ നിന്ന് എത്രയോ അകലെയാക്കി.

ഓരോന്ന് ചിന്തിച്ച് ചിന്തിച്ചെൻ കരങ്ങളാൽ,
നിന്നെ പുണരുവാൻ കൊതിച്ചു പോയി.
അപ്പോഴും നീ മന്ദം മന്ദം ചിരിച്ചു,
നിൽക്കാതെ നിലയ്ക്കാതെ അകലുകയല്ലേ

സൂര്യ നാരായണൻ
8 C ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത