ടി ഡി എച്ച് എസ് എസ്, തുറവൂർ/പരിസ്ഥിതി ക്ലബ്ബ്
തുറവൂർ ടി ഡി എച്ച് എസ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്വന്തം വീടുകളിലും , സ്കൂൾ കെട്ടിടത്തിന്റെ ടെറസ്റ്റിലും പച്ചക്കറി


കൃഷി ചെയ്തു വരുന്നു. സ്കൂളിലെ ഉച്ചഭക്ഷണത്തിനു വേണ്ട പച്ചക്കറികൾ ലഭിക്കുന്നുണ്ട് . മുൻ വർഷങ്ങളിൽ അരൂർ ഷാനിമോൾ ഉസ്മാൻ സ്കൂൾ സന്ദർശിച്ച വേളയിൽ ടെറസ്സിലെ പച്ചക്കറി കൃഷി കാണുകയും , അഭിനന്ദനം അറിയിക്കുകയും ചെയ്തു . കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായതിനാൽ പ്രവർത്തനങ്ങൾ മിക്കതും വീടുകൾ കേന്ദ്രീകരിച്ചാണ് നടത്താൻ കഴിഞ്ഞത്. കുട്ടികളുടെ പരിപൂർണ പങ്കാളിത്തം എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടായിരുന്നു.
കൃഷിയുമായി ബന്ധപ്പെട്ട് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ നിർമാണത്തിൽ എല്ലാ കുട്ടികളും പങ്കെടുക്കുകയും ,അതുമായി ബന്ധപ്പെട്ട മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു .
