മലർവാടികളിൽ മാന്തളിരിൽ
മറഞ്ഞിരിക്കും മാർദ്ധവമേ
മാനവർ തന്നുടെ ക്രൂരതയാൽ
നിഗ്രഹിച്ചു നിൻ ഭംഗി
ജനിതക മാറ്റവുമായി നീയോ
അണുവാൽ ഗർജജനം നീ നൽകി
അതിജീവനമോ അപ്രാപ്യം
എന്നാൽ പ്രതിരോധം ബാക്കി
ലോകം തന്നെ കീഴടങ്ങി
കേരളമിതാ തലയുയർത്തി
"സാമൂഹിക അകലം മാനസിക ഐക്യം"
ഇതാകണം നമ്മുടെ മുദ്രാവാക്യം