എസ്. പി. സി
എല്ലാ ബുധൻ,ശനി ദിവസങ്ങളിൽ പി.ടി യും പരേഡും നടത്തുന്നു. മതിലകം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അതിനു വേണ്ട നേതൃത്വം കൊടുക്കുന്നു. എല്ലാ വർഷവും വെക്കേഷൻ ക്യാമ്പുകൾ നടത്തിവരുന്നു. 2019-20 അധ്യയനവർഷത്തിലെ എസ്.പി.സി കുട്ടികളുടെ പാസിങ് ഒൗട്ട പരേഡിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ടൈസൺ മാസ്റ്റർ സല്യൂട്ട് സ്വീകരിക്കുകയുണ്ടായി. വീരമൃത്യു കൈവരിച്ച സേനാംഗങ്ങളുടെ സ്മരണാർത്ഥം മതിലകം പോലീസും എസ്.പി.സി കുട്ടികളും സംയുക്തമായി കൂട്ടയോട്ടം നടത്തി. നാച്വർ ക്യാമ്പിന്റെ ഭാഗമായി ചിമ്മിണി വൈൽഡ് ലൈഫ് സാൻച്വറിയിൽ ട്രക്കിംഗ് നടത്തുകയും 'കാടറിവ് ' എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തു. 2017-18 അധ്യയ്നവർഷത്തിൽ തൃശൂർ ജില്ലയിലെ ഏറ്റവും നല്ല പരേഡിനുള്ള സമ്മാനവും നമ്മുടെ കുട്ടികൾ നേടുകയുണ്ടായി. നടവരമ്പ് സ്കുളിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റിൽ എസ്.പി.സി കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ചവച്ചു. എസ്.പി.സി ഇന്റെലെക്ച്വൽ മാരത്തോൺ -2019 ജില്ലാ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചു. കൂടാതെ തിരുവനന്തപൂരത്ത് നടന്ന സ്റ്റേറ്റ് ക്യാമ്പിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഈ പ്രവർത്തനങ്ങളെല്ലാം അധ്യാപകരുടെ നേതൃത്വത്തിൽ പി.ടി.എ യുടെ എല്ലാ വിധ സഹകരണത്തോടെ വളരെ മികച്ച രീതിയിൽ നടത്തി വരുവാൻ സാധിക്കുന്നു. കൂടാതെ സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും തങ്ങളുടേതായ എല്ലാവിധ സഹായ സഹകരണങ്ങളും കാഴ്ച്ചവച്ചുകൊണ്ട് പ്രവർത്തിക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു. ഇത് അവരിൽ ആത്മവിശ്വാസവും പരസ്പര സ്നേഹവും സഹകരണവും വളർത്താൻ സഹായിക്കുന്നു.