മിഡ് ഡേ മീൽ സ്കീം.

സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് മിഡ് ഡേ മീൽ സ്കീം. 1984 മുതൽ സംസ്ഥാന സ്വന്തം ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വന്നിരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 1995 മുതൽ കേന്ദ്ര/സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പാക്കി വരുന്നത്.കേരളത്തിൽ 12,327 വിദ്യാലയങ്ങളിലായി 26,54,807 വിദ്യാർത്ഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പ്രകാരം പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 100 ഗ്രാം അരി വീതവും യുപി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിദിനം 150 ഗ്രാം അരി വീതവുമാണ് പാചകം. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് പ്രതിദിനം 30 ഗ്രാം അരി വീതം പാചകം ചെയ്ത് ഉച്ചഭക്ഷണമായി നൽകിവരുന്നു. ധാന്യകം, മാംസം, കൊഴുപ്പു, ധാതുക്കൾ എന്നിവ ആവശ്യമായ അളവിലും അനുപാതത്തിലും അടങ്ങിയ കറികളും ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നു.ആഴ്ചയിൽ രണ്ട് പ്രാവശ്യം പാലും (ഒരു കുട്ടിക്ക് 150 മില്ലി വീതം) ഒരു പ്രാവശ്യം മുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.

സ്കൂളിൽ ഉച്ചഭക്ഷണം.

 
വിദ്യാർത്ഥികൾ ഉച്ചഭക്ഷണം വാങ്ങിക്കുന്നു.

കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെകുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി

എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു

ഭക്ഷണ വിതരണത്തിന് പ്രത്യേക ക്രമീകരണം.

വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പി ടി എ യുടെയും എം പി ടി എ യുടെയും പ്രത്യേകശ്രദ്ധ ഉണ്ടാവുന്നു.നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഉച്ചഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകുന്നത്

 
അധ്യാപകർ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.

ഗുണനിലവാരം പരിശോധിക്കുന്നു.

വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ളവ ആണെന്ന് ഉറപ്പുവരുത്തുന്നു .അതിനുവേണ്ടി പി. ടി .എ .യുടെയും എം .പി .ടി യുടെയും നേതൃത്വത്തിൽ ഗുണനിലവാരം പരിശോധിക്കുന്നു .ലഭിക്കുന്ന അരി ,പച്ചക്കറികൾ എന്നിവയുടെ ഗുണനിലവാരം ശ്രദ്ധിക്കുന്നു...

സമീകൃതാഹാരം ലഭ്യമാക്കുന്ന‍ു.

വിദ്യാർഥികൾക്കു  ശരിയായ രീതിയിലുള്ള പോഷണം ലഭിക്കുന്നതിന് വേണ്ടി  സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിക്ക് അനുസരിച്ചുള്ള സമീകൃത ആഹാരംവിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നു.

 

സ്പെഷ്യൽ അരി വിതരണം

വിദ്യാർത്ഥികൾക്ക് സമയാസമയങ്ങളിൽ സർക്കാർ അനുവദിച്ചു നൽകുന്ന അരി കൃത്യമായി വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും തന്നെ സ്പെഷ്യൽ അരി വാങ്ങി എന്ന് ഉറപ്പുവരുത്തുന്നു.അതുപോലെതന്നെ കോവിഡ കാലഘട്ടത്തിൽ സർക്കാർ അനുവദിച്ച സ്പെഷ്യൽ ഭക്ഷ്യ കിറ്റുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. രക്ഷിതാക്കളെ സംബന്ധിച്ച്  വലിയ ഒരാശ്വാസമായിരുന്നു ഭക്ഷ്യ കിറ്റുകൾ.നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഉച്ചഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകുന്നത്.....

 
നിരയായിരുന്നു ഭക്ഷണം കഴിക്കുന്ന വിദ്യാർത്ഥികൾ

പാത്രങ്ങൾ അണുവിമുക്തമാക്കി വയ്ക്കുന്നു.

കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ അണു വിമുക്തമാക്കി വയ്ക്കുന്നു.വിദ്യാർഥികൾക്ക് വേണ്ടി  ഭക്ഷണംപാചകം ചെയ്യുന്ന പാത്രങ്ങൾ ശുദ്ധവും അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുന്നു. പി ടി.എ.യും ചാർജുള്ള അധ്യാപകരും ഈ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു.

വൃത്തിയ‍ുള്ള പാചകപ്പുര.

പാചകപ്പുരയുടെ ചുറ്റും വെടിപ്പും മാലിന്യവിമുക്തവും വെടിപ്പും ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു .എലി, പാറ്റ മുതലായ അണു വാഹകരായ ജീവികളെ അകറ്റിനിർത്തുന്നതിന ശ്രദ്ധ പുലർത്തുന്നു

  കുക്ക്.

ഭക്ഷണം പാകം ചെയ്യുന്ന കുക്ക് അടുക്കളയും ചുറ്റുപാടും,ഒപ്പം ഭക്ഷണവും  ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നു.ശ്രീമതി അന്ന അഗസ്റ്റിൻ ആണ് കുക്ക് ആയി സേവനമനുഷ്ഠിക്കുന്നത്. പാചകപ്പുരയിൽ ഭക്ഷണ പാചകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ ഹെഡ്മാസ്റ്ററുമായും,ചാർജ്ജുള്ള അധ്യാപകരുമായുംചർച്ചകൾ നടത്തുന്നു .വിദ്യാർത്ഥികൾക്ക്  ശുദ്ധമായ ഭക്ഷണം നൽകുന്നത് ഇവർ ശ്രദ്ധ പുലർത്തുന്നു.ഇടവേളകളിൽ മാതാപിതാക്കൾ നേരിട്ടെത്തി വിതരണ കാര്യങ്ങൾ ശ്രദ്ധിക്കുന്നു.ഡിപ്പാർട്ട്മെൻറ് തലത്തിൽ എ ഇ ഓ യും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പരിശോധന നടത്താറുണ്ട്..

 
. ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ

ഗാലറി..

 
ശ്രീമതി .അന്ന അഗസ്റ്റിൻ... കുക്ക്
 
ഗ്യാസ് സ്റ്റൗ