ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വേണ്ടി, പ്രഥമാധ്യാപിക യുടെ നേതൃത്വത്തിൽ, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  രൂപീകരണം ജൂൺ 19 വായനാ ദിനത്തിൽ ഓൺലൈനായി സംഘടിപ്പിക്കുകയും, ചെയർമാനായി സ്കൂൾ അധ്യാപകൻ, ശ്രീ ഹബീബുള്ളയെ തിരഞ്ഞെടുക്കുകയും കൺവീനർ ആയി സ്കൂൾ വിദ്യാർത്ഥിനി  അമൃത ഷിബുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 5 6 7 ക്ലാസുകളിൽ നിന്നും മറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു, വിദ്യാലയ പ്രവർത്തന ആരംഭത്തിൽതന്നെ വായനാദിനാചരണം വായന വാരവും ആചരിക്കുക, വായന മത്സരം നടത്തുക, നല്ല വായനക്കാരെ തിരഞ്ഞെടുക്കുക  , ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക, തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചു.