എച്ച്.എസ്.കേരളശ്ശേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‌കൃതം ക്ലബ്

കേരളശ്ശേരി ഹൈസ്കൂളിൽ സംസ്കൃത പരിഷത്തിന്റ ആഭിമുഖ്യത്തിൽ 2018 മുതൽ തന്നെ സജീവ പ്രവർത്തനങ്ങൾ നടന്നു വരുന്നു.മുൻ വർഷങ്ങളിലും വേണുഗോപാൽ സർ ന്റെ നേതൃത്വത്തിൽ വളരെ ഗംഭീരമായി സംസ്‌കൃതം ക്ലബിന്റെ പ്രവർത്തനങൾ നടന്നിരുന്നു. സംസ്‌കൃത ഭാഷയുടെ ഉന്നമനത്തിനും കുട്ടികളിലെ സർഗ്ഗവാസനകളിലെ പരിപോഷണത്തിനായും മറ്റു കാരുണ്യ പ്രവർത്തനങ്ങളായും ക്ലബ്ബ് സദാ ജാഗരൂകാരാണ്..  സബ്ജില്ല-ജില്ലാ തല കലോത്സവ വേദികളിൽ കേരളശ്ശേരി സ്കൂളിലെ സംസ്‌കൃത വിദ്യാർത്ഥികളുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

യോഗ ദിനാചരണം, ഭാഷാദിനാചരണങ്ങൾ, രചനാപ്രഭാഷണ മത്സരങ്ങൾ എന്നിവ ഓൺലൈനായും ഓഫ്‌ലൈനായും ചെയ്തു വരുന്നു. SSLC  കുട്ടികളുടെ ഭാഷയിലെ വിജയശതമാനം  ഉയർത്തുന്നതിനു വേണ്ടിയുള്ള പരിശീലന പ്രവർത്തനങ്ങൾ നടന്നുവരുന്നു.

അർ റബീഅ അറബിക് ക്ലബ്ബ്

അർ റബീഅ അറബിക് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ 2016 മുതൽ വിദ്യാലയത്തിൽ സജീവമാണ്. കലോൽസവങ്ങളിൽ സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ക്ലബ്ബ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭാഷ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ, സേവന-സാന്ത്വന പ്രവർത്തങ്ങൾ എന്നിവ ഓൺലൈനായും, ഓഫ് ലൈനായും ഭംഗിയായി ചെയ്തു വരുന്നു.

സൗഹൃദ ക്ലബ്

2013നവംബർ 11കേരളശ്ശേരി ഹയർസെക്കൻഡറി വിഭാഗത്തിൽസൗഹൃദ ക്ലബ്ബിന് തുടക്കം കുറിച്ചു.മാനസികാരോഗ്യം, പ്രജനന ആരോഗ്യം, അമ്മ അറിയാൻതുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസുകൾ സംഘടിപ്പിക്കുന്നു.

പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, ചാരിറ്റി അനുബന്ധം, ബാലാവകാശം, മനുഷ്യാവകാശം, ശുചീകരണംമുതലായവയാണ് സൗഹൃദ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ.

പാർലമെന്ററി ലിറ്ററസി ക്ലബ്ബ്

യുവാക്കളിൽ ഉത്തരവാദ പൗരത്വം, ജനാധിപത്യ മൂല്യം, വോട്ടവകാശം എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തി പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെആഭിമുഖ്യത്തിൽ തുടങ്ങിയ ഒരു ആശയമാണിത്.

കേരളശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ പാർലമെന്ററി ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം 27 മാർച്ച് 2013 ൽകാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയ ശ്രീ വി കെ ശ്രീകണ്ഠൻ അവർകൾ നിർവഹിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ഉപന്യാസം മത്സരങ്ങളും, ക്വിസ് മത്സരങ്ങളും, പ്രസംഗ മത്സരങ്ങളും, സെമിനാറുകളും, ഡിബേറ്റ് കളും നടത്തിവരുന്നു.

കരിയർ ഗൈഡൻസ് യൂണിറ്റ്

2017-18 അദ്ധ്യായന വർഷം മുതലാണ് കേരളശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. തങ്ങളുടെ ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്സും കരിയറും തിരഞ്ഞെടുക്കുവാൻ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ക്വിസ് മത്സരങ്ങൾ മോട്ടിവേഷൻ ക്ലാസുകൾഎന്നിവയാണ് യൂണിറ്റിന്റെപ്രധാന പ്രവർത്തനങ്ങൾ