ജി എൽ പി എസ് തരിയോട്/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ വിവിധ സർഗാത്മക പ്രവർത്തനങ്ങൾ നടത്തി വരുന്നു. കഥയരങ്ങ് , കവിതാ ക്യാമ്പ് ,ചിത്ര രചനാ ശില്പശാല ,നാടൻപാട്ട് ശില്പശാല എന്നിവ നടത്താറുണ്ട്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോത്രവർഗ കലാരൂപങ്ങളുടെ പരിശീലനം നടത്താറുണ്ട്. ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും അവതരണത്തിനുള്ള അവസരം നൽകുന്നു. സ്കൂൾ ,സബ്‍ജില്ല,ജില്ലാ മത്സരങ്ങളിൽ എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.