സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ജൂനിയർ റെഡ് ക്രോസ്

അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ്ക്രോസ്സ്. 1828 മെയ് മാസം 8-ാം തിയതി സ്വിറ്റ്സർലൻ്റിലെ ജനീവ പട്ടണത്തിൽ ജനിച്ച മഹാനായ ജീൻ ഹെൻട്രി ഡ്യൂനൻറാണ് ഈ പ്രസ്ഥാനത്തിന് രൂപം നൽകിയത്.പണ്ടുകാലങ്ങളിൽ യുദ്ധത്തിൽ പരുക്കേറ്റ ഭടന്മാരെ ശുശ്രൂഷിക്കുന്നതിനും അവർക്കു വേണ്ടുന്ന ശുശ്രൂഷകൾ ചെയ്യുവാനും മരുന്നും ഭക്ഷണവും സമയത്ത് എത്തിച്ചു കൊടുക്കുവാനുമാണ് ഡ്യൂനൻറ് ഈ സംഘടനയിലൂടെ ശ്രമിച്ചത്.ഏറ്റവും കൂടുതൽ നോബേൽ സമ്മാനo നേടിയിട്ടുള്ള സംഘടനയാണ് JRC.

JRC യൂണിറ്റ്
ലഹരി വിരുദ്ധ  ദിനാചരണം
പരിസ്ഥിതി ദിനാചരണം

2012  മുതൽ  തങ്കി സെൻ്റ്. ജോർജ്ജ് ഹൈസ്കൂളിൽ JRC യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. അംഗങ്ങൾക്കായി എല്ലാ വർഷവും സെമിനാറുകൾ വർക്ക്ഷോപ്പുകൾ എന്നിവ നടത്തി വരുന്നു .20 കുട്ടികളാണ് JRC ൽ അംഗങ്ങളായിട്ടുള്ളത്. അംഗങ്ങൾക്കായി എല്ലാ ബുധനാഴ്ചയുo ക്ലാസ്സുകൾ നടത്തിവരുന്നു. അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയ ശുചീകരണം, അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ സന്ദർശനങ്ങൾ ,സേവന പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.