കൊറോണ

കൊറോണയെന്ന പേരിൽ ഭൂമിയിലവതരിച്ച
മഹാമാരി......
നീ ലോകമാകെ വിഴുങ്ങിപ്പോകാൻ വന്നതോ
കാലനായിട്ടെത്തിയ നിന്നെ
മാനവരൊന്നായി തകർക്കും
ചന്ദ്രനിൽ പോയതും പുതുകണ്ടുപിടുത്തങ്ങൾ
നടത്തിയ
മാനവന്റെ ബുദ്ധിയെ തകർക്കാൻ
നിനക്ക് കഴിയില്ല
ഇന്ന് മനുഷ്യൻ ഒറ്റക്കെട്ടാണ്
നഷ്ട്ടപ്പെട്ട സ്നേഹവും ഐക്യവുമിന്നു
മനുഷ്യ ഹൃത്തിൽ തിരിച്ചെത്തിയിരിക്കുന്നു
ഇനി നിനക്ക് രക്ഷയില്ല
ഒറ്റക്കെട്ടായി നിൽക്കുന്ന മനുഷ്യനെ തകർക്കാൻ
ഭൂമിയിലൊരു ക്ഷുദ്രജീവിക്കുമാകില്ല
തിരിച്ചു പോകൂ നീ
നിന്നെ ബന്ധിക്കാനുള്ള ചങ്ങലയുമായി
മനുഷ്യർ ഇതാ നിന്റെ പുറകിൽ എത്തിക്കഴിഞ്ഞു.....

അനുശ്രീ
8 എ രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത