ശുചിത്വം ആരോഗ്യത്തിന് അനിവാര്യം
നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക പ്ലാസ്റ്റിക് വലിച്ചെറിയരുത്. നമ്മുടെ വീടിനു ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കണം. വെള്ളം കെട്ടിനിന്നാൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും അത് നമുക്ക് രോഗം വരുന്നതിനു കാരണമാകും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക. പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന പുക ശ്വാസിച്ചാൽ ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ വരാം. അതുമാത്രമല്ല അന്തരീക്ഷമലിനീകരണത്തിനും കാരണമാകും. നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാരം കഴിക്കുന്നതിനു മുൻപ് പല്ല് തേക്കുക രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേക്കുക. ദിവസവും കുളിക്കുക.നഖം വെട്ടി വൃത്തിയാക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ആഹാരം പാചകം ചെയ്തതിനു ശേഷം അടച്ചു വക്കുക ഈച്ച വന്നിരുന്ന ഭക്ഷണം കഴിക്കരുത്. ശുചിത്വം ഉണ്ടെങ്കിൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം
|