എസ് എൻ വി ടി ടി ഐ കാക്കാഴം/ബാലശാസ്ത്ര കോൺഗ്രസ്സ്
ബാല ശാസ്ത്ര കോൺഗ്രസ്സ്
അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്ത് നമ്മുടെ കുട്ടികളെയും പ്രാപ്തരാക്കാൻ വേണ്ടിയാണ് സ്കൂളുകളിൽ ക്ലബുകൾ തുടങ്ങുന്നത്. ഇതിൽ അംഗങ്ങളാകുന്നത് കൊണ്ട് കുട്ടികളിൽ പല തരത്തിലുള്ള കഴിവുകളും വർദ്ധിക്കുന്നു. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ തത്പരരായ കുട്ടികളെ വാർത്തെടുക്കുന്നതിനാണ് ബാലശാസ്ത്ര കോൺഗ്രസ്സ് പോലുള്ള പ്രവർത്തനങ്ങൾ സ്ക്കൂളുകളിൽ നടത്തുന്നത്. ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള ശാസ്ത്ര പ്രവർത്തനങ്ങൾ കുട്ടികൾ ക്ക് ഏറ്റെടുത്തു നടത്താൻ സാധിക്കുന്നു. ഇത് അവരുടെ ഉള്ളിലുള്ള ശാസ്ത്ര താല്പരതയെ വളർത്തുന്നു. പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ ഏർപെടാനും കുട്ടികൾക്ക് സാധിക്കുന്നു. പരീക്ഷണ
നിരീക്ഷണങ്ങളിലൂടെ കുട്ടി ശാസ്ത്രജ്ഞൻമാർ ആക്കാൻ ബാലശാസ്ത്ര കോൺഗ്രസ്സ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.