എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/വൃത്തിയുള്ള ഗ്രാമം
വൃത്തിയുള്ള ഗ്രാമം
അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ആളുകളിൽ ഒരസുഖം പടർന്നു പിടിക്കാൻ തുടങ്ങിയത്. അത് എന്താണെന്നോ എങ്ങനെ അവരിൽ പകരുന്നു എന്നോ അവർക്കു മനസ്സിലാക്കാൻ കൂടി കഴിഞ്ഞില്ല. ഉറ്റവരും ഉടയവരും മരണത്തിന്കീഴടങ്ങേണ്ട അവസ്ഥയിൽ എത്തി. നാട് ഭരിക്കുന്നവർ കൂടി എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടി. പിന്നീടാണ് അവർക്കു മനസ്സിലായത് ഇതൊരു വൈറസ് പരത്തുന്ന അസുഖമാണ് എന്നത്. ജനങ്ങളോട് കഴിയുംവിധം ജോലിക്കു പോകാതെ വീട്ടിലിരിക്കാനും, വ്യക്തി ശുചിത്വത്തിലും പരിസര വൃത്തിയിലും ശ്രദ്ധ ചെലുത്താനും ഭരണകർത്താക്കൾ അപേക്ഷിച്ചു. ആ ഗ്രാമവാസികൾക്ക് അത് അനുസരിക്കേണ്ടി വന്നു. അവർ ഏവരും ഒരുപോലെ പ്രവർത്തിച്ചു. അധികം കാലതാമസമുണ്ടായില്ല അവർക്കു ഫലം ലഭിച്ചു. മാറാരോഗത്തിൽ നിന്നും അവർ കര കയറി. ഇതിനു അവരെ പ്രാപ്തരാക്കിയത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. പിന്നീട് ആ ഗ്രാമം പഴയതു പോലെ ആയിരുന്നില്ല. വൃത്തിയിലും സ്നേഹത്തിലും അനുസരണയിലും അവർ കഴിഞ്ഞു.
മനുഷ്യന് സ്നേഹം പോലെ തന്നെ വലുതാണ് സ്വന്തം ശുചിത്വവും പരിസര ശുചിത്വവും.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |