സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/ലോക് ഡൗൺ ജീവിതത്തിന്റെ അവസാനമല്ല

ലോക് ഡൗൺ ജീവിതത്തിന്റെ അവസാനമല്ല


നിയന്ത്രണങ്ങൾ മറികടക്കാൻ മനസ്സിന്റെ വെമ്പലാണ് ലോക്കഡൗണിന് ഇടെ പലയിടത്തും നിയന്ത്രണങ്ങൾ പാലിക്കാതെ ജനം നിരത്തിലിറങ്ങുന്ന കാഴ്ചകൾക്ക് ഇടയാക്കിയത്. വീട്ടിലിരിക്കാൻ നിർബന്ധിതമായ ദിനങ്ങളെ പിരിമുറുക്കത്തോടെ സമീപിച്ചാൽ ലോകഡൌൺ ദിനങ്ങൾ ദുരിത പൂർണവും സങ്കീർണവും ആയി തോന്നും. എന്നാൽ ഈ സമയത്തെ ക്രിയാത്മകമായി വിനിയോഗിച്ചാൽ ഇത് ജീവിതത്തിലെ തന്നെ ഏറ്റവും ഫലവത്തായ ദിനങ്ങൾ ആക്കാനും സാധിക്കും. ഈ ദിനങ്ങളെ വേറിട്ട കാഴ്ചപ്പാടുകളിലൂടെ നോക്കി കണ്ടു സന്തോഷം നൽകുന്ന കാര്യങ്ങളിൽ മനസ്സിനെ വ്യാപാരിപ്പിക്കുകയാണ് വേണ്ടത്. ആത്മപരിശോധനയ്ക്ക് ഉള്ള ഏറ്റവും അനുയോജ്യമായ സമയം ആയി ഈ ദിനങ്ങൾ മാറ്റിയാൽ കഴിഞ്ഞ കാലങ്ങളെ കാൾ മുൻപോട്ടുള്ള ജീവിതം കൂടുതൽ വർണാഭം ആക്കാം. ഭാവിയിൽ ആരോഗ്യകരമായ സ്വാതന്ത്ര്യം ലഭിക്കാനുള്ള വ്രതകാലം ആയി ഈ സമയത്തെ കണക്കാക്കാം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആയിട്ടല്ല നാം ജനിക്കുന്നത്. കുടുംബത്തിന്റെ അതിരുകൾ വിട്ട് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പരിചയപ്പെടുന്ന ചില ശീലങ്ങളുണ്ട്. മനസ്സിനെ മയക്കുന്ന മദ്യം മുതൽ മറ്റ് ലഹരിപദാർത്ഥങ്ങൾ വരെ ഇത്തരം ഘട്ടങ്ങളിലാണ് പലർക്കും ഒപ്പം കൂടുന്നത്. പല ദുശ്ശീലങ്ങളും ജീവിതത്തിൽനിന്ന് ഉപേക്ഷിക്കാൻ പലയാവർത്തി ശ്രമിച്ചിട്ടും അതിൽ പരാജിതരാകുന്നവർ കുറവല്ല. എന്നാൽ എത്ര ശ്രമിച്ചിട്ടും ഉപേക്ഷിക്കാൻ പറ്റാത്ത ശീലങ്ങളെ നമ്മിൽനിന്ന് അകറ്റാൻ ഈ കൊറോണ കാലത്തെ നമുക്ക് വിനിയോഗിക്കാം. മനശാസ്ത്രജ്ഞർ പറയുന്നത് 21 ദിനരാത്രങ്ങൾ ആണ് ഒരു വ്യക്തിയുടെ സ്വഭാവത്തെ മാറ്റാൻ വേണ്ടിയ സമയം. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ആസ്പദമാക്കിയുള്ള സമയമാണിത്. അതുകൊണ്ടുതന്നെ മൂന്നാഴ്ച നീളുന്ന ഈ ലോക്ക് ഡൌൺ കാലഘട്ടം നമ്മുടെ ജീവിതത്തിൽ എന്തെല്ലാം നല്ല വഴിത്തിരിവുകൾക്ക് കാരണമായേക്കാം എന്നും അറിയുക. വീടുകളിലേക്ക് നാം ചുരുങ്ങുന്നത് മാനസിക ആരോഗ്യത്തെയും സാരമായി ബാധിക്കാം. ചുറ്റും കേൾക്കുന്ന സാമ്പത്തികവും ആരോഗ്യപരവുമായ പ്രതിസന്ധികളുടെ വാചകങ്ങൾ മാനസിക സമ്മർദ്ദത്തിന്റെ തോത് വർദ്ധിപ്പിക്കും. ഈ പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിൽ നിരാശയിലേക്ക് വഴുതി വീഴാതെ അതിജീവിക്കുകയാണ് വേണ്ടത്. ഇതിലും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെ ചങ്കുറപ്പോടെ അതിജീവിച്ചവരാണ് നാം. നിരാശകൾ മനസ്സിലേക്ക് വരുമ്പോൾ നാം നേടിയ അതിജീവനത്തിന്റെ ഗാഥകൾ ഓർക്കുക. എന്നിട്ട് മനസ്സിനോട് പറയുക" തോൽക്കാൻ എനിക്ക് മനസ്സില്ല, ഇതും ഞാൻ അതിജീവിക്കും" എന്ന്...... വറുതിയുടെ കാലങ്ങൾ ആണ് ഇനി വരാനിരിക്കുന്നത് എന്ന മുന്നറിയിപ്പും ആയിട്ടാണ് സംഭവവികാസങ്ങൾ ഓരോന്നും വർഷാവർഷം കടന്നുവരുന്നത്. ഈ സംഭവവികാസങ്ങൾ ഭക്ഷ്യദൗർലഭ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കാർഷിക മേഖലയുടെ പ്രാധാന്യം മനസ്സിൽ ഇരുത്താൻ ഇനിയും വൈകിക്കൂടാ.. ... പച്ചക്കറികളും, പഴവർഗ്ഗങ്ങളും മറ്റും വീട്ടുമുറ്റത്ത് വിളയിക്കുക എന്നത് ആവശ്യമാണ്. കിഴങ്ങുവർഗ്ഗങ്ങൾ വിളയിക്കുന്നത് ഏറ്റവും അനുയോജ്യമാണ്. ആരോഗ്യപൂർണ്ണമായ ഒരു ഭാവി തലമുറ ആവണം ഈ കാലത്ത് ജീവിക്കുന്ന നാം ഓരോരുത്തരുടെയും ലക്ഷ്യം..... കൊറോണ വൈറസ് വിളയാടുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ മാതാപിതാക്കൾ മാത്രമാണ് നമുക്ക് തുണയായിട്ടുള്ളത് എന്ന സത്യം മനസ്സിലാക്കുക. നമ്മുടെ ഉറ്റ സുഹൃത്തുക്കൾ, മറ്റു ബന്ധുക്കൾ ആരുംതന്നെ നമ്മുടെ ഒപ്പമില്ല. എത്ര ധനികരായാലും ദരിദ്രരായാലും നമ്മളെല്ലാവരും സമന്മാരാണ് തുടങ്ങിയ ആദർശങ്ങൾ കൊറോണ നമ്മെ പഠിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ നമ്മൾ ഓർക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ നമ്മൾ പല അകലങ്ങളിൽ ഇരിക്കുന്നവർ ആണെങ്കിലും മനസ്സുകൊണ്ട് അടുക്കേണ്ടവരാണ്. ഈ അവസരം നാം ഫലദായകമായ ഉപയോഗിക്കുകയാണെങ്കിൽ ഇതിന് ശേഷം നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ആലോചിക്കാനും ചിന്തിക്കാനും സാധിക്കും.... ആരോഗ്യമുള്ള ഒരു നാളെക്കായി നമുക്ക് മനസ്സുകൾ കോർക്കാം..............


ആദർശ് ദിനേശ്
10 C സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം