കൂടുതൽ വായിക്കുകഎ എം ഐ യു പി എസ് എറിയാട്/ചരിത്രംചരിത്രംചരിത്രംചരിത്രം

1920 കാലഘട്ടത്തിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം മുസ്ലീം സമുദായത്തിലെ ചില പരിഷ്കരണവാദികൾ ചേർന്ന് ഐക്യസംഘം എന്ന പേരിൽ ഒരു സ്ഥാപനത്തിന് രൂപം നൽകുകയും പ്രസ്തുത സംഘത്തിന്റെ പ്രവർത്തന ഫലമായി സ്കൂൾ സ്ഥാപിതമായതെന്നാണ് ചരിത്രം. മലയാള ഭാഷയുടെ കൃത്യമായ ഉച്ചാരണം അതിന്റെ ശുദ്ധിയോടെ കുട്ടികൾ പഠിക്കണമെന്ന ഉദ്ദേശ്യത്തോടെ ആദ്യം നായന്മാരെയാണ് അദ്ധ്യാപകരായി നിയമിച്ചത്. അവരിൽ ചിലരാണ് ഒ.ടി.രാമൻ മേനോൻ , പി.ദേവകിയമ്മ, എട്ടു വീട്ടിൽ ഭാസ്കരമേനോൻ , പി.ഗോവിന്ദമേനോൻ , നാരായണിയമ്മ, ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ.കടപ്പൂര് മഹല്ല് ജമാഅത്തിന്റെ ഖബർസ്ഥാനിന്റെ ഒരു ഭാഗമായിട്ടുള്ള സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത്. അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലയ്ക്ക് എല്ലാവരുടെയുo പിന്തുണയോടെയും സഹകരണത്തോടെയും തുടങ്ങിയ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. തുടക്കത്തിൽ രണ്ട് ഡിവിഷനോടെ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം പിന്നീട് 31 ഡിവിഷൻ വരെ എത്തുകയും ചെയ്തു. .44 അധ്യാപകർ ജോലി ചെയ്യുകയും ചെയ്തു. കൊടുങ്ങല്ലൂർ ഉപജില്ലയിലെ UP സ്കൂൾ എന്ന നിലയിലേക്ക് എത്തിപ്പെടുകയും ചെയ്തു.

   

    എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പാരമ്പര്യത്തിനും പഴമയ്ക്കും ഏൽക്കേണ്ടി വന്ന ദാരുണ അന്ത്യം ഈ വിദ്യാലയത്തിനും സഹിക്കേണ്ടി വന്നു. പഴയ കാല പ്രൗഡിയും പ്രതാപവും കാലഹരണപ്പെട്ടു. ഇന്ന് ഊർജസ്വലമായ മാനേജ്മെന്റിന് കീഴിൽ അർപ്പണ ബോധമുള്ള അധ്യാപകരുടെയും സാംസ്കാരിക സമ്പന്നരായ നാടുകാരുടെയും സഹകരണത്തോടെ ഈ സ്കൂളിന് ജീവവായു നൽകി കൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലയോട് അനുഭാവമുള്ള ഒരു സർക്കാർ കൂടി ഉണ്ടായതോടെ എല്ലാം വീണ്ടും പഴയപടിയിലെത്തുമെന്നു ഉത്തമ വിശ്വാസത്തിലായി. എല്ലാവരും അനുകൂല സാഹചര്യങ്ങളെ മുതലാക്കി പ്രതികൂല സാഹചര്യങ്ങളെ തട്ടി നീക്കി മുന്നോട്ടുള്ള പ്രയാണത്തിലാണ് ഈ വിദ്യാലയം.

മാനേജ്‌മന്റ്