സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ കൂടുതൽ സൗകര്യങ്ങൾ.........

ശങ്കരക്കുറുപ്പിൻ്റെ മരണശേഷം മേനേജ്മെൻ്റ് മകനും പ്രസ്തുത വിദ്യാലയത്തി ലെ അധ്യാപകനും കൂടിയായ കല്ലായിയിൽ കുഞ്ഞിരാമൻ നമ്പ്യാർക്ക് ലഭിച്ചു. അദ്ദേഹം ടീച്ചർ മാനേജർ എന്ന പദവിയിൽ ആയിരുന്നു'. ടീച്ചർ മാനേജർമാർ സ്കൂളിൽ വല്ലപ്പോഴും ഒന്ന് വന്നാൽ തന്നെ ധാരാളമായിരുന്നു ആ കാലത്ത്.കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം ഭാര്യ കല്ലായിയിൽ നാണി അമ്മയ്ക്ക് അവകാശം ലഭിച്ചു.അതിനു ശേഷം അതുവരെ തുടർന്നു വന്ന കുടുംബതാഴ് വഴികൾ ഇല്ലാതാവുകയും രണ്ടായിരത്തിൽ മുറിച്ചാണ്ടിയിൽ റഷീദിന് കൈമാറുകയും ചെയ്തു.2003 മുതൽ സ്കൂളിൻ്റെ അയൽവാസിയായ എ രഞ്ഞോളിക്കണ്ടി മൊയ്തു ഹാജിയാണ് മാനേജർ.

1935 മുതൽ 70 വരെ പി.കെ കണ്ണൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. അദ്ദേഹം ക്ലാസിലേക്ക് വരാൻ മടി കാണിക്കുന്ന വിദ്യാർത്ഥികളെ വീട്ടിലെത്തി അനുനയിപ്പിച്ച് സ്കൂളിലെത്തിക്കുന്നതിൽ ഏറെ താൽപര്യം കാണിച്ചിരുന്നു.തൊണ്ണൂറു ശതമാനം നിരക്ഷരരായ ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ അത്രക്ക് ദയനീയമായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോകുംമ്പോൾ ഇളയ കുട്ടികളെ നോക്കാനും സമ്പന്ന വീട്ടുകളിൽ വേലക്കാരായി ബാല്യം തള്ളി നീക്കാനും കൃഷിയിടങ്ങളിൽ വിത്തിടും കാലം ഏളയെ നോക്കാനു(നെൻ മണി കൊത്താൻ വരുന്ന ചെറുകിളികൾ) മായിരുന്നു അവരുടെ ശാപ ജന്മം തള്ളി നീക്കിയത്.

                 1960 സെപ്തംബർ മുതൽ പി.നാരായണക്കുറുപ്പ് സൂപ്പർ ന്യൂ മറി അധ്യാപകനായി ഇവിടെ ജോലി ചെയ്തു. എന്നാൽ കുട്ടികളുടെ കുറവ് മൂലം അഞ്ചാം തരം എടുത്തു പോകുകയും സബ് ജില്ലയിലെ മറ്റ് മൂന്ന് അധ്യാപകർക്കൊപ്പം ശമ്പളം ലഭിക്കാതെ പുറത്ത് നിൽക്കേണ്ടി വരികയും ചെയ്തു.പതിനഞ്ച് കൊല്ലത്തിലധികം സർവീസുള്ള പ്രസ്തുത അധ്യാപകർ അധ്യാപക സംഘടനകളുമായി ആലോചിച്ച് 1961 ഡിസംബറിൽ വടകര ഡി. ഇ.ഒ.ഓഫീസിനു മുമ്പിൽ നിരാഹാര സമരം നടത്താൻ തീരുമാനിച്ചു.തലേ ദിവസം വടകര കോട്ടപ്പറമ്പിൽ ചേർന്ന പൊതുയോഗത്തിൽ നിന്നും സി.സി.നായർ, പി.ആർ.നമ്പ്യാർ എന്നിവരെ ഡി.ഇ.ഒ.ദൂതൻ മുഖേന വിളിച്ചു വരുത്തി പ്രസ്തുത അധ്യാപകരെ സർക്കാർ സ്കൂളിൽ പ്രൊട്ടകറ്റ് ചെയ്യാം എന്ന് ഉറപ്പു നൽകി. പിന്നീട് 1969ൽ ആണ് നാരായണക്കുറുപ്പ് ഈ വിദ്യാലയത്തിലേക്ക് തിരിച്ചു വന്നത്.ഇതിനു ശേഷമാണ് സ്കൂളിന് ഒരു ജനകീയ അടിത്തറ കൈവന്നത്.ഈ കാലയളവിൽ കെ.പി.കുഞ്ഞിരാമൻ ഒരു വർഷവും പി.കെ.ശങ്കരൻ രമ്പ്യാർ 3o വർഷത്തിലധികവും സ്കൂളിൻ്റെ സഹായികളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

               കൂടാതെ പരേതരായ പി.കെ അനന്തക്കുറുപ്പ് ,വി .പി .ചീരു എന്നിവരും ടി. പാർവ്വതി അമ്മയും സി.പി.മുകുന്ദനും ഇവിടെ അധ്യാപകരായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

         എ ശങ്കരൻ, വി.കെ.കൃഷ്ണൻ, കെ.ബാലൻ, കെ.നാണി, പി.രജനി എന്നിവർ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

       ചുറ്റുപാടുമുള്ള അഞ്ച് സ്കുളുകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് കുട്ടികളുടെ പോരായ്മ എന്നും വലിയൊരു ഭീഷണിയായിരുന്നു. അതിനാൽ മുസ്ലിം വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കാൻ വേണ്ടി 1977 ൽ പി.പി.കുഞ്ഞിക്കോയയെ അറബിക് അധ്യാപകനായി നിയമിച്ചു. മതപഠനം നടത്താനുള്ള പ്രത്യേക സൗകര്യവും ഏർപ്പാടാക്കി.1988 വരെ മാത്രമെ ഈ തസ്തിക നിലനിന്നുള്ളൂ. ഇപ്പോൾ അദ്ദേഹം കാസർഗോഡ് ജില്ലയിലെ സർക്കാർ വിദ്യാലയത്തിൽ സംരക്ഷിത അധ്യാപകനായി ജോലി നോക്കുകയാണ്. 2003-2004 അധ്യായന വർഷം അറബിക് തസ്തിക അനുവദിച്ച് കിട്ടിയിട്ടുണ്ട്.

              ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയ വി.പി.പത്മിനി 1974 മുതൽ ഇവിടെ അധ്യാപികയാണ്. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെപോരായ്മകളുണ്ടായിരുന്ന ഈ വിദ്യാലയത്തിൻ്റെ വളച്ചയ്ത് ജനങ്ങളുടെയും മാനേജരുടെയും അധ്യാപ കരുടെയും കൂട്ടായ്മ ഉണ്ടായിരുന്നു.

             ഓല മാറ്റി ഓടുമേഞ്ഞതും തറ കോൺക്രീറ്റ് ചെയ്തതും ഇത്തരത്തിലായിരുന്നു.എന്നാൽ മുമ്പത്തെ മാനേജരായിരുന്ന മുറിച്ചാണ്ടിയിൽ റഷീദിൻ്റെ കാലത്ത് വിദ്യാലയത്തിൽ വളരെയേറെ പരിഷ്ക്കരണങ്ങൾ ഉണ്ടായിട്ടുണ്ട്. മൂത്രപ്പുര ചുറ്റുമതിൽ അലമാര ഓരോ ക്ലാസിലും ഫൈബർ കസേര എന്നിവയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് നൽകിയ 2500 രൂപ കൂടി ചേർത്തുകൊണ്ട് കക്കൂസും നിർമിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനുള്ള മരപ്പെട്ടി എന്നിവയെല്ലാം അദ്ദേഹം ലഭ്യമാക്കിയിട്ടുണ്ട്.

          1992-93ൽ സബ് ജില്ല കലാപ്രതിഭയായ അജേഷ്.കെ.പി. വടകര താലൂക്കിലെ തന്നെ പ്രസിദ്ധനായ ഗായകരിൽ ഒരാളാണ്. 1992-ൽ വിൽ കലാമേളയ്ക്ക് റവന്യൂ ജില്ലാ ടിസ്ഥാനത്തിൽ ഈ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ആകാശവാണി ശിശു ലോകം പരിപാ'ടിയിൽ ഈ വിദ്യാലയത്തിലെ കലാപ്രതിഭകൾ 1992 ൽ പങ്കെടുത്തിരുന്നു.

              മണിയൂർ പഞ്ചായത്ത്തല പ്രതിഭ അജയ് ഘോഷ് 2003 ലെLSS ന് അർഹനായിട്ടുണ്ട് കൂടാതെ ആ തിരപ്രകാൾ 2002-ലെ എൽ.എസ്.എസ്.നേട്ടുണ്ട്.

             1993-ൽ വിദ്യാലയം 80-ാം വാർഷികാഘോഷം വിപുലമായ ' പരിപാടികളോടെ ആഘോഷിച്ചു. ഇതിൽ നിന്നു ലഭിച്ച മിച്ചം കൊണ്ടാണ് സ്വന്തമായി ഒരു കിണർ നിർമിച്ചത്.

           വിദ്യാലയത്തിൻ്റെ ശോച്യാവസ്ഥക്ക് പരിഹാരം ഉണ്ടാക്കാൻ അടുത്തുള്ള വ്യക്തിയാണ് മാനേജർ ആകേണ്ടത് എന്ന തിരിച്ചറിവിൽ നിന്ന് അധ്യാപകരുടെയും നാട്ടുകാരുടെയും പ്രേരണ കൊണ്ടാണ് മൊയ്തു ഹാജി വിദ്യാലയത്തിൻ്റെ മാനേജ്മെൻ്റ് വിലയക്ക് വാങ്ങിയിട്ടുള്ളത്. അദ്ദേഹത്തിന് നിർദേശങ്ങളും സഹായവും നൽകാൻ സി.പി.മുകുന്ദൻ കൺവീനറായി ഒരു വെൽഫയർ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട്. വളരെക്കാലം ഹെഡ്മാസ്റ്ററായി രു ന്ന സി.പി.മുകുന്ദൻ മാസ്റ്ററുടെ സേവനം സ്കൂളിൻ്റെ പുരോഗതിക്ക് ഇന്നും മുതൽക്കൂട്ടാണ്.കൂടാതെ എൻ.രവീന്ദ്രൻ പ്രസിഡൻറായുള്ള പി.ടി.എ കമ്മിറ്റിയും ഗീത വി.എം ചെയർപേഴ്സനായുള്ള മാതൃസംഘം കമ്മിറ്റിയും നിലവിലുണ്ട്.

         നിർധനരായ കട്ടികൾക്ക് സൗജന്യ യൂനിഫോം എല്ലാ കുട്ടികൾക്കും തിരിച്ചറിയൽ കാർഡ് അധികപഠനത്തിനായി ഇംഗ്ലീഷ് കോച്ചിംഗ് എന്നീ കാര്യങ്ങൾ 2002_2003 മുതൽ പ്രായോഗികമാക്കിയിട്ടുണ്ട്.കൂടാതെ അറബിക് പ0നത്തിനായി മുസ്ലിം കുട്ടികളെ മദ്രസയിലേക്കും തിരിച്ച് സ്കൂളിലേക്കും എത്തിക്കാനുള്ള വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

            സ്കൂളിൽ പി.എംപ്രേം കുമാറിൻ്റെ നേതൃത്വത്തിൽ സഞ്ചയിക പദ്ധതി സജീവമായി പ്രവർത്തിച്ചു വരുന്നു.കെ.വി. വല്ലിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ബുൾബുൾ യൂണിറ്റും ഇവിടെയുണ്ട്.