മൊട്ടേ മൊട്ടേ കൊഴിയല്ലേ
മൊട്ടെ മൊട്ടെ നീ വിരിയണമേ
സൂര്യനുദിച്ചാലും തളരല്ലേ കൊഴിയല്ലേ
കണ്ണിന് കുളിരേകാനായി
നീ വിടരണേമേ
എന്നിലുള്ളിൽ ആനന്ദം നിറയ്ക്കാൻ
നീ വരേണമേ
എന്നാഘോഷവേളയിൽ എന്നും
നീ കൂട്ടായ് വരേണമേ
എൻ മനസ്സിൽ ആനന്ദം തുളുമ്പും
പൊൻ പൂവിതളേ
നിൻ സൗരഭ്യം എന്നിൽ ശോഭിച്ചീടട്ടേ