ഭൗതികസാഹചര്യങ്ങൾ

ചെമ്പുച്ചിറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി 2 ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കെ.ജി., എൽ.പി., യു.പി., എച്ച്.എസ്., പ്ലസ് ടു എന്നീ വിഭാഗങ്ങളാണ് വിദ്യാലയത്തിലുള്ളത്. രണ്ട് മുറികളൊഴികെ മറ്റെല്ലാ മുറികളും ടെറസ്സ് ആണ്. കുട്ടികൾക്കായി കുടിവെള്ളവും കളിസ്ഥലവും പാ‍ർക്കും ലൈബ്രറിയും ലാബുകളും ഉണ്ട്. സ്കൂളിൽ എല്ലാ ക്ലാസ്സ് മുറികളിലേക്കും വൈഫൈ സൗകര്യവും ഉണ്ട്.

കെ.ജി വിഭാഗം മൂന്ന് ക്ലാസ്സ് മുറികളിലാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ ആകർഷകങ്ങളായ ഇരിപ്പിടങ്ങളും മേശകളും കളിയിടവും ഉണ്ട്, വിശ്രമിക്കുന്നതിനും വിനോദത്തിനും പ്രത്യേകം ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്മാര്‌ട്ട് ടി വി, വർണ്ണക്കൂടാരം, മൃഗബിംബങ്ങൾ, കളിയുപരണങ്ങൾ എന്നിവയും കെ ജി കുട്ടികൾക്കായി ഉണ്ട്.

എൽ പി വിഭാഗം 8 ക്ലാസ്സ് മുറികളിലാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് പഠനം രസകരമാക്കുന്നവിധത്തിൽ അക്ഷരങ്ങളാലും ചിത്രങ്ങളാലും അലങ്കരിച്ച ചുമരുകളാണ് ക്സാസ്സ് മുറികളുടേത്. പ്രൊജക്ടറുകൾ സ്ക്രീനുകൾ, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, ക്ലാസ്സ് ലൈബ്രറി, വായനമൂല എന്നിവയും കുട്ടികൾക്കായി ആ വിഭാഗത്തിലുണ്ട്.

യു.പി വിഭാഗത്തിൽ 9 ക്ലാസ്സ് മുറികളുണ്ട്. 3 ക്ലാസ്സുകൾ ഹൈടെക് സൗകര്യങ്ങൾ ഉള്ളവയാണ്.

ഹൈസ്കൂളിന് 9 ക്ലാസ്സ് മുറികൾ ഉണ്ട്. അതിൽ 4 എണ്ണം ഹൈടെക് റൂമുകൾ ആണ്. ഹൈസ്കൂൾ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, ഗണിതലാബ് എന്നിവ ഉണ്ട്. ഏകദേശം 35 കമ്പ്യൂട്ടറുകൾ ലാബിലുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിൽ മാത്രമായി വിവിധവിഭാഗങ്ങളിലായി ഏഴായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറിയും ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം