Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി സംരക്ഷണം വെബിനാർ

 
വെബിനാർ

വിദ്യാലയത്തിലെ കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യവും സംരക്ഷണവും മനസ്സിലാക്കുന്നതിനായി ഡിസംബർ 18 വൈകുന്നേരം 6 : 30 ന് ആദിശങ്കര ഇൻസ്റ്റ്യുറ്റൂട്ട് ഓഫ് എൻജിനിയറിംഗ് ആന്റ് ടെക്കനോളജി കാലടിയിലെ പ്രൊഫസ‍ർ സിജോ ജോർജ്ജ് ക്ലാസ് നയിച്ചു.

 
പച്ചക്കറിത്തോട്ടം

ക്ലബ്ബിന്റെ കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. വെണ്ട, വഴുതന, തക്കാളി എന്നി തൈകളാണ് നട്ടത്. അദ്ധ്യാപികമാരായ മിൽബി മാത്യു, രശ്മി കെ എ എന്നിവർ നേതൃത്വം നൽകി

പ്രജക്റ്റ് പ്രസന്റേഷൻ

 
പച്ചക്കറിത്തോട്ടം
 
പ്രോജക്റ്റ് പ്രസന്റേഷൻ

പരിസ്ഥിതി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ 2021 നവംബ‍ർ 27 പീച്ചി വനഗവേഷണ സ്ഥാപനമായ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നാഷണൽ ചിൽഡ്രൻ സയൻസ് കോബറ്റിഷൻ 2021 വിദ്യാലയത്തിലെ നാല് ഗ്രൂപ്പ് പങ്കെടുക്കുകയും ഗ്രൂപ്പ് ലീഡർമാരായ ഐഷ നൗറിൻ, ഭദ്ര കെ എസ്, കൃതിക്ക് എസ് കൃഷ്ണ, പ്രേം കിഷൻ ജയറാം എന്നിവർ പ്രജക്റ്റ് പ്രസന്റേഷൻ നടത്തികയും ചെയ്തു.

പോസ്റ്റർ നിർമ്മാണ മത്സരം

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 21 , 22 തിയ്യതികളിൽ വ്യക്തിഗത ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥനം ഹരിഗേവിന്ദ്, രണ്ടാം സ്ഥാനം ആദർശ് എം എ, മൂന്നാം സ്ഥാനം ഭദ്ര കെ എസ് എന്നിവരും യു പി വിഭാഗം നുസർ നസ്രൻ കെ എൻ, രാണ്ടാസ്ഥാനം ദേവസൂര്യ പി എ, അതിഥി കെ എസ് മൂന്നാം സ്ഥാനം സഞ്ജയ് കൃഷ്ണ എം എസ് എന്നിവരും കരസ്ഥമാക്കി.

 
2021 പരിസ്ഥിതിദിനം ജൂൺ 5

2021 ജൂൺ അഞ്ച് പരിസ്ഥിതി ദിനം

കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ പരിസ്ഥിതിദിനാഘോഷം ബഹു. കൈപ്പമംഗലം എം എൽ എ - ഇ. ടി ടൈസൺ മാസ്ററർ പനങ്ങാട് ഹയർസെക്കന്ററി സ്കൂളിൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഗിരിജ, എസ് എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹൻ, പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ്, സ്കൂൾ ഹെഡിമിസ്ട്രസ് എ പ്രീതി എന്നിവർ സംസാരിച്ചു.