2022-23 വരെ2023-242024-25


ലോകപരിസ്ഥിതി ദിനാചരണം

 
 

ലോകപരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സ്‍നേഹിയായ ശ്രീ മോഹനൻ കണ്ടൽക്കാടുകളും അവയുടെ മഹത്വവും ബോൺസായി ചെടികളുടെ പരിചരണം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളെ ആസ്പതമാക്കിയുള്ള സ്വന്തം അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. കണ്ടൽചെടികളേയും ബോൺസായി ചെടികളും നേരിട്ട് കാണാൻ കഴിഞ്ഞതും പുഴയരികിൽ കണ്ടൽചെടികൾ നടാനും സാധിച്ചത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ബീത്തു ടീച്ചർ, രശ്മി ടീച്ചർ എന്നിവർ നേതൃത്വം നൽകി .

പോസ്റ്റർ നി‍ർമ്മാണം

 

ജൂൺ അഞ്ച് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ യു പി വിഭാഗം സ്കൂൾതല പോസ്റ്റർ നിർമ്മാണത്തിൽ ഒന്നാം സ്ഥാനത്തിനർഹതനേടിയ അനയ് ടി എ എഴാംക്ലാസ്സ് വിദ്യാർത്ഥിയാണ്.

നേച്ചർ ക്ലബ്ബ്

ഈ അദ്ധ്യയനവർഷത്തിലെ നേച്ചർ ക്ലബ്ബിന്റെ പ്രവ‍ർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചു. പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സ്‍നേഹിയുമായ ശ്രീ: മോഹൻ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. രശ്‍മി ടീച്ചറുടെ നേതൃത്വത്തിൽ അതിഥി കെ എസ് (9 B ) സെക്രട്ടറിയായി ചുമതലയേറ്റു. പ്രകൃതി സ്‍നേഹിയായ 25 കുട്ടികളും ചേർന്നാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.