എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/റവ.ഡോ.കുര്യാക്കോസ് മാർ ക്ളീമിസ് മെത്രാപ്പോലീത്ത
കുമ്പനാടിനടുത്ത് പ്രദേശമായ നെല്ലിക്കൽ വടക്കേൽ പെരുമേത്തു മണ്ണിൽ കോരുത് മത്തായിയുടേയും ശോശാമ്മ മത്തായിയുടേയും മകനായി 1936 ജൂലൈ 26 തിരുമേനി ഭൂജാതനായി. പ്രാഥമികവിദ്യാഭ്യാസം കോയിപ്പുറം ഗവൺമെന്റ് സ്കൂളിലും തുടർന്ന്, ഹൈസ്കൂൾ പഠനത്തിനായി ഇടയാറന്മുള എ എം എം ഹൈസ്കൂളിലും ചേർന്നു.അദ്ദേഹത്തിന്റെ സ്കൂളിലെ ഔദ്യോഗിക നാമം പി എം കുരിയാക്കോസ് എന്നായിരുന്നു വളരെ മാതൃകാപരമായ പ്രാർത്ഥനാ ജീവിതം നയിച്ചിരുന്ന കുടുംബമായിരുന്നു തിരുമേനിയുടേത്.
എം എം ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് വെള്ളിയാഴ്ചകളിൽ ഉച്ചസമയത്ത് ഇടയാറന്മുള ളാഹ സെന്തോം പള്ളിയിൽ നടന്നിരുന്ന വേദ പഠന ക്ലാസ്സുകൾ, തിരുമേനിയെ കൂടുതൽ ആത്മീയമായി ബലപ്പെടുത്തി.1953 അദ്ദേഹം നല്ലനിലയിൽ എസ്എസ്എൽസി പാസായി.വൈദിക പഠനം കോട്ടയം വൈദീക സെമിനാരിയിൽ 1957 മെയിൽ ശെമ്മാച്ചൻ ആയും 1964 മാർച്ച് 15 ന് വൈദിക പട്ടവും ലഭിച്ചു.തുടർന്നുള്ള കാലയളവിൽ എം എസി, ബി എഡ് ബിരുദങ്ങളും കരസ്ഥമാക്കി. 1962 മുതൽ കുണ്ടറ എംജി എം ൽ അധ്യാപകനായും 1970 പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. 1991 മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. ആദ്യ നിയോഗം സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ആയിട്ടായിരുന്നു. നിലവിൽ തുമ്പമൺ ഭദ്രാസനത്തിന്റെ അധ്യക്ഷനായി തന്റെ കർമമണ്ഡലത്തിൽ തുടരന്നു.
അചഞ്ചലമായ ദൈവ വിശ്വാസം, പ്രാർത്ഥനാജീവിതം, എളിമ, പരിശ്രമം, ചിട്ടയായ ജീവിതം ഇവയാണ് തിരുമേനിയുടെ ജീവിതരഹസ്യം.ഒരു മാതൃക അധ്യാപകൻ കൂടിയായിരുന്നു തിരുമേനി. മനുഷ്യസ്നേഹി മാത്രമല്ല ഒരു പ്രകൃതിസ്നേഹി കൂടിയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ട പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു.
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി കൂടിയായ തിരുമേനി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പ്രിയങ്കരനാണ്. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികൾക്കായി തിരുമേനിയുടെ എൻഡോവ്മെന്റ് നൽകുകയും ചെയ്യുന്നു.