എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/ പരിസ്ഥിതി

പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെബാഡുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാ ർത്തപോലും ഇല്ലാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം. പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ മുതലായവ നികത്തൽ, കാടുകൾ, കാവുകൾ മുതലായവ വെട്ടി നശിപ്പിക്കൽ, കുന്നുകൾ ഇടിച്ചു നിരപ്പാക്കൽ,, കുഴല്കിണറുകളുടെ അമിതമായ ഉപയോഗം, ഫാക്ടറി കളിൽ നിന്നുള്ള പുക , വാഹനങ്ങളിൽ നിന്നുള്ള പുക, കൃഷിയിടങ്ങളിൽ. ഉപയോഗിക്കുന്ന കീടനാശിനി ഇതെല്ലാമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത്. അത് നമ്മുടെ ജീവനെ തന്നെ അപകടത്തിലാക്കും.പരിസ്ഥിതി എന്ന വിഷയത്തെ കുറിച്ച് മനസ്സിരുത്തി ചിന്തിച്ചാൽ നാം തന്നെ ആദ്യത്തെ ചുവടുവയ്പുകൾ തുടങ്ങാനിനിയും അധികനേരമില്ല. ബുദ്ധിയെ ഉണർത്തി കർമ്മനിരതരാകുവിൻ...

ഷഹാന ദിയ ഫാത്തിമ
5 A എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം