തുടച്ചുനീക്കാം ഈ അതിഥിയെ,
ലോക നശീകരണത്തിനായ് വന്ന വിപത്തിനെ.
പോരാടാം ഒന്നിച്ചൊറ്റകെട്ടായി,
കൈകോർക്കാതെ മനം കോർത്ത്....
ഒഴിവാക്കീടാം സംഘർഷങ്ങൾ,
കഴുകീടാം കരങ്ങൾ,
അടർത്താം സ്പർശനങ്ങൾ,
ധരിക്കാം തൂവാലകൾ...
വൃത്തിയാക്കാം ചുറ്റുപാടുകൾ,
സ്ഥാപിക്കാം ദൂരഭാഷശ്രവണ ബന്ധങ്ങൾ,
പാലിക്കാം നിബന്ധനകൾ,
പ്രാർത്ഥിക്കാം ലോകത്തിനു വേണ്ടി..
ഓർക്കുക,
സ്വസ്ഥമാം കുടിലിനുള്ളിലിരുന്നില്ലേൽ,
നാളെ കൂട്ടിനുള്ളിലിരിക്കാം..
അകലാം അൽപ്പദൂരത്തേക്കില്ലെങ്കിൽ,
അകലാം എന്നന്നേക്കുമായി..
നേരിടാം ഭയപ്പെടാതെ,
പോരാടാം ലോകത്തിനു വേണ്ടി,
അകറ്റാം ഈ വിപത്തിനെ
ഒന്നിക്കാതെ ഒരുമിച്ച്...