മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ബെസ്റ്റ് സ്കൂൾ അവാർഡ്

സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.

Best School Award from Corporate Manager

ദേശീയ അധ്യാപകഅവാർഡ്

2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു.

ദേശീയ അധ്യാപകഅവാർഡ് ജേതാവിനെ ആദരിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്

വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിജ്ഞാൻ സാഗർ മികവ് മത്സരം

2022 ജനുവരി 26ന് നടത്തിയ വിജ്ഞാനസാഗർ മികവ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചേർത്തല സബ് ജില്ലയിൽ നിന്നും ഈ സ്കൂളിലെ നന്ദന നായർ പി ഡി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

റിസൾട്ട് 2023-24

2023- 24 അധ്യയന വർഷത്തിൽ ഈ സ്കൂളിൽ നിന്നും 128 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതുകയും, 31 കുട്ടികൾക്കുള്ള എ പ്ലസ് കരസ്ഥമാക്കുകയും, 16 കുട്ടികൾക്ക് 9 എ പ്ലസ് ലഭിക്കുകയുംചെയ്തു. എല്ലാ കുട്ടികളും വിജയിച്ച് 100% റിസൾട്ട് കരസ്ഥമാക്കുകയും ചെയ്തു കൊണ്ട് ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി നിലകൊള്ളുന്നു.കൂടാതെ സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 2023-24വർഷവും മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിച്ചു.

NMMS അവാർഡ് ജേതാക്കൾ

2023 - 24 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ് കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയക്ക് 23 കുട്ടികൾ പരീക്ഷ എഴുതുകയും മൂന്നു കുട്ടികൾ സ്കോളർഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. കൃഷ്ണഗംഗ എം ആർ, ഗൗരി കൃഷ്ണ ആർ, നയൻ എസ് എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.