സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ രൂപത ഏർപ്പെടുത്തിയ മികച്ച യുപി സ്കൂളിന് ഉള്ള അവാർഡ് പള്ളിത്തോട് സെൻറ് സെബാസ്റ്റ്യൻ യുപി വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്, കൂടാതെ ഈ രൂപതയിലെ മികച്ച അധ്യാപകർക്കുള്ള അവാർഡ് മുൻ അധ്യാപികയും H M ആയി വിരമിച്ച ശ്രീമതി വിമല വിൽസൺ ടീച്ചറിനും, യുപി സ്കൂളിലെ അധ്യാപകരായിരുന്നു ശ്രീ ഔസേപ്പ് സാറിനും ശ്രീമതി മെർലിൻ ഡൈനി ഡികോത്തയും നേടിയിട്ടുണ്ട്.
![](/images/thumb/8/83/34029_St_Sebastian_H_S%2CPallithode_reading_day..jpg/300px-34029_St_Sebastian_H_S%2CPallithode_reading_day..jpg)
സ്കൂളിലെ മികച്ച കായിക താരമായിരുന്ന ശ്രീ ക്ലിൻറൻ കെ ജെ ലോങ്ങ് ജമ്പ് ഇനത്തിൽ മത്സരിച്ച് ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് സ്വർണ്ണം നേടി കേരളത്തെ ദേശീയതലത്തിൽ ഉയർത്തിയ മഹനീയ വ്യക്തിത്വമാണ്, ജി വി രാജ അവാർഡ് ജേതാവ് കൂടിയായ ആയ ശ്രീ ക്ലിൻറൻകെ ജെ ഈ സ്കൂളിൻറ അഭിമാനമാണ്, 2008 മാർച്ച് മുതൽ തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിക്കൊണ്ടിരിക്കുന്ന വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യൻ എച്ച് എസ് പള്ളിത്തോട് , അരൂർ നിയോജക മണ്ഡലത്തിലെ 100% വിജയം നേടുന്ന ആദ്യ കാല സ്കൂളായിരുന്നു സെൻറ് സെബാസ്റ്റ്യൻ എച്ച്എസ് എന്ന് എടുത്തു പറയേണ്ടതായ ഒരു വസ്തുതയാണ് ആണ് അരൂർ എംഎൽഎ ആയിരുന്ന ശ്രീ എം എം ആരിഫ് അവർകൾ എസ്എസ്എൽസി 100% വിജയത്തിന് ഏർപ്പെടുത്തിയ ട്രോഫിയും M P ആയിരുന്ന ശ്രീ കെ സി വേണുഗോപാൽ ഏർപ്പെടുത്തിയ പൊൻതൂവൽ പുരസ്കാരങ്ങളും ഈ സ്കൂളിൻറെ യശസ്സിന് മാറ്റ് കൂടുന്നതാണ്, ആലപ്പുഴ രൂപത സ്കൂൾ അക്കാദമിക മികവിനും,100% എസ്എസ്എൽസി വിജയത്തിനും ഏർപ്പെടുത്തിയ പുരസ്കാരങ്ങളും, അരൂർ നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടുന്ന വിദ്യാലയത്തിനുള്ള പുരസ്കാരവും പള്ളിത്തോട് സെൻറ് സെബാസ്റ്റ്യൻ സ്കൂളിന് നേടാനായി എന്നത് ഈ സ്കൂളിൻറെ അഭിനന്ദനാർഹമായ നേട്ടങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.