ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- 2014-15 ൽ മലപ്പുറം ജില്ല ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ലഭിച്ചു.


- 2015-16 അക്കാദമിക വർഷം സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു
എരഞ്ഞിമങ്ങാട് യുപി സ്കൂൾ എന്ന പേര് തങ്ക ലിപികളിൽ എഴുതപ്പെട്ട വർഷമായിരുന്നു .
- 2015- 16 അധ്യായന വർഷം സ്ഥാന തലത്തിൽ മാതൃഭൂമി സീഡ് വിശിഷ്ട ഹരിതവിദ്യാലയ അവാർഡ്.

- എസ് എസ് എ മലപ്പുറം ജില്ല, മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള ബഹുമതി നമുക്ക് സമ്മാനിച്ചു.
- സോഷ്യൽ ഫോറസ്ട്രി യുടെ വനമിത്ര അവാർഡ് ലഭിച്ചു.

- 'എന്റെ മണ്ണ് നല്ല മണ്ണ്' എന്ന പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിലൂടെ ചാലിയാർ പഞ്ചായത്തിന് മാതൃകയായി.
ഈ തനത് പ്രവർത്തനത്തിന് ബി ആർ സിയുടെ ആദരവ് ലഭിച്ചു.
- ' നന്മ ' ക്യാമ്പയിനിൽ പങ്കെടുത്തതിന് ദർശന ടിവിയുടെ അവാർഡ് ലഭിച്ചു.
- ക്ലീൻ സ്കൂൾ പ്രോജക്റ്റിന്റെ പേരിലുള്ള S S A യുടെ അവാർഡ് ഫോർ എക്സലൻസ് ലഭിച്ചു.

ശാസ്ത്ര ,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേള ( ശാസ്ത്രോത്സവം)
- 2006 മുതൽ തുടർച്ചയായി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ സബ്ജില്ലാതല വിജയം
- 2006 ശാസ്ത്ര സാമൂഹ്യശാസ്ത്രമേള ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
- പ്രവർത്തി പരിചയമേളയിൽ നിരവധി മത്സര ഇനങ്ങൾക്ക് സബ്ജില്ലാതല വിജയം
- പ്രവർത്തിപരിചയ ഇനമായ ഇലക്ട്രിക്കൽ വയറിങ്ങിൽ കൃഷ്ണപ്രസാദ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.
മശ്കൂർ ആസിമിന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചു.

ഹിനാ മെഹബിൻ V.P ക്ക് തുടർച്ചയായി രണ്ട് തവണ എൽ പി വിഭാഗം വൈദ്യുത വയറിങ്ങിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
സ്പോർട്സ്
സ്വന്തമായി ഗ്രൗണ്ട് ഇല്ല എന്ന പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കായിക മത്സരത്തിൽ മികച്ച വിജയമാണ് സ്കൂളിന് ലഭിച്ചിട്ടുള്ളത് എന്നത് അഭിമാനാർഹമായ കാര്യമാണ്.
- 2002 ൽ സുവർണ രേഖ എന്ന വിദ്യാർത്ഥിനിക്ക് ഡിസ്കസ് ത്രോയിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
- 2009 ൽ പൂർണിമ എന്ന വിദ്യാർത്ഥിനി സബ്ജില്ല,ജില്ലാ തലങ്ങളിൽ മികച്ച അത്ലറ്റായി. പിന്നീട് 'ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്' ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കലാമേളകൾ

ലളിത ഗാനം, മാപ്പിളപ്പാട്ട്, നൃത്ത ഇനങ്ങൾ, മോണോആക്ട് തുടങ്ങി കലാ മത്സര ഇനങ്ങൾക്ക് സബ്ജില്ലാ, ജില്ലാതലങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
മൈലാഞ്ചി ടിവി ഷോ യിലൂടെ ശ്രദ്ധേയനായ നസീബ് നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് സബ്ജില്ല, ജില്ലാ തലങ്ങളിൽ മികച്ച വിജയം നേടിയിരുന്നു.
അറബിക് കലാമേള

- 2017 മുതൽ 2019 വരെ തുടർച്ചയായി അറബിക് കലോത്സവത്തിൽ വിജയം.
- എൽ പി വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ വിജയം.
- അറബിക് സംഭാഷണത്തിൽ തുടർച്ചയായി അഞ്ച് തവണ ജില്ല മത്സരത്തിൽ വിജയം.

പാഠ്യ അനുബന്ധ- പാഠ്യേതര മത്സരങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ ചാലിയാർ പഞ്ചായത്തിലെ എക്കാലത്തെയും വിജയി.
- 2018-19 വർഷം 4 എൽ എസ് എസും, 7 യു എസ് എസും നേടി അക്കാദമിക രംഗത്തും മികച്ചു നിന്നു.


- 2019- 20 വർഷത്തിൽ 12 എൽ എസ് എസും 14 യു എസ് എസും നേടി സബ്ജില്ലയിൽ മികച്ച വിജയം.

- യു എസ് എസ് പരീക്ഷയിൽ തുടർച്ചയായി രണ്ട് തവണ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഗിഫ്റ്റ് സ്റ്റുഡൻസ് അംഗീകാരം.
- ഇംഗ്ലീഷ് ഫെസ്റ്റിൽ മികച്ച വിജയം.
- സബ്ജില്ലാ തലത്തിൽ മികച്ച ഗണിതശാസ്ത്ര പ്രതിഭയായി 2014 ൽ മുഹമ്മദ് ഷറഫുദ്ദീൻ തെരഞ്ഞെടുക്കപ്പെട്ടു.
ഈ ഓൺലൈൻ കാലഘട്ടത്തിലും സ്വദേശ് മെഗാ ക്വിസ്, ലൈബ്രറി കൗൺസിൽ ക്വിസ് മത്സരം, മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിൽ മികച്ച വിജയം സ്വന്തമാക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.
- ഒറുപ്യ, കടിച്ചാ പറച്ചി, ബ്ലുംങ്കോ എന്നീ ഷോർട്ട് ഫിലിമുകൾ ഗവൺമെന്റ് യുപി സ്കൂൾ എരഞ്ഞിമങ്ങാടിന് സ്വന്തം.