Schoolwiki സംരംഭത്തിൽ നിന്ന്
- 5 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ 3000 ഓളം കുട്ടികൾ പഠിക്കുന്നു.
- ഹൈസ്കുളിനും ഹയർസെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.
- കംമ്പ്യൂട്ടർ ലാബുകളിൽ ഏകദേശം അറുപത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.
- ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
- ഊർജ്ജതന്ത്രം, രസതന്ത്രം,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ശാസ്ത്രപോഷിണി നിർമിച്ച് നൽകിയ പ്രത്യേകം ലാബുകളുണ്ട്.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- 2000 ത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി കെട്ടിടവും വായനാമുറിയും.
- ആധുനികമായ പാചകപ്പുര.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.
- അഞ്ചാലുംമൂട് ജങ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ മികച്ച യാത്രാ സൌകര്യം.